Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സി. എസ്. ഐ മദ്ധ്യകേരള മഹായിടവക ഏറ്റുമാനൂർ വൈദിക ജില്ലയുടെ ആഭിമുഖ്യത്തിൽ വചനമാരി കൺവൻഷൻ

03 Feb 2025 19:42 IST

SUNITHA MEGAS

Share News :


കടുത്തുരുത്തി: സി. എസ്. ഐ മദ്ധ്യകേരള മഹായിടവക ഏറ്റുമാനൂർ വൈദിക ജില്ലയുടെ ആഭിമുഖ്യത്തിൽ നടത്തിവരുന്ന വചനമാരി കൺവൻഷൻ്റെ 19-ാമത് യോഗങ്ങൾ 2025 ഫെബ്രുവരി 5 മുതൽ 9 വരെ കുറുപ്പന്തറ മാർക്കറ്റ് ഗ്രൗണ്ടിൽ നടക്കും. 5-ാം തിയതി വൈകിട്ട് ഏഴുമണിക്ക് സി.എസ്.ഐ മദ്ധ്യകേരള മഹായിടവക ട്രഷറർ റവ.ജിജി ജോൺ ജേക്കബ് കൺവൻഷൻ ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.

മഹായിടവക അധ്യക്ഷൻ ബിഷപ്പ് റൈറ്റ് റവ. ഡോ: മലയിൽ സാബു കോശി ചെറിയാൻ, റവ.ഡോ.ജേക്കബ് ദാനിയേൽ, റവ. ജോസഫ് തോമസ്, റവ.സതീഷ് വിൽസൺ, ബ്രദർ ബേസിൽ വർഗീസ്, എന്നിവർ വിവിധ ദിവസങ്ങളിൽ പ്രസംഗിക്കും. എല്ലാ ദിവസവും വൈകിട്ട് 6 മണി മുതൽ കൺവൻഷൻ ക്വയർ ഗാനശുശ്രൂഷ നിർവഹിക്കും. കൺവൻഷനോടനുബന്ധിച്ച് 7-ാം തിയതി സ്ത്രീജനസഖ്യത്തിൻ്റേയും ആത്മായസംഘടനയുടെയും സംയുക്ത യോഗവും 8-ാം തിയതി സൺഡേ സ്കൂൾ കുട്ടികളുടെയും 9-ാം തിയതി യുവജനങ്ങളുടെയും സമ്മേളനങ്ങളും മുട്ടുചിറ സെൻ്റ് പോൾസ് ദൈവാലയത്തിൽ വച്ച് നടക്കും. ഏറ്റുമാനൂർ, കൂത്താട്ടുകുളം, പിറവം, വൈക്കം, മഞ്ചാടിക്കരി പ്രദേശങ്ങൾ അതിർത്തികളായുള്ള വൈദിക ജില്ലയിലെ 40 സഭകളിൽ നിന്നായി നൂറുകണക്കിന് വിശ്വാസികൾ പങ്കെടുക്കും. മഹായിടവക വൈദിക സെക്രട്ടറി, ആത്മായ സെക്രട്ടറി, രജിസ്ട്രാർ എന്നിവർ വിവിധ ദിനങ്ങളിൽ പങ്കെടുക്കും. ജില്ലാ ചെയർമാൻ റവ. ജോസഫ് തോമസ് , ജനറൽ കൺവീനർ നേശമണി ജെ. എന്നിവരുടെ നേതൃത്വത്തിൽ വിവിധ കമ്മറ്റികൾ പ്രവർത്തിക്കുന്നു. 9-ാം തിയതി വൈകിട്ട് ഈ വർഷത്തെ വചനമാരി കൺവൻഷൻ സമാപിക്കും. വാർത്താ സമ്മേളനത്തിൽ സിഎസ്ഐ ഏറ്റുമാനൂർ വൈദിക ജില്ല ചെയർമാൻ റവ. ജോസഫ് തോമസ്,റവ. ദിലീപ് ഡേവിഡ്സൺ മാർക്ക്‌, റവ.ബിനി ജോസ്, നേശമണി ജെ എന്നിവർ പങ്കെടുത്തു.

Follow us on :

More in Related News