Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കടുത്തുരുത്തി കോളേജ് ഓഫ് അപ്ലൈഡ് സയൻസിൽ രണ്ട് ദിവസങ്ങളിലായി നടന്നുവന്ന ദേശീയ സെമിനാർ സമാപിച്ചു

03 Feb 2025 19:36 IST

SUNITHA MEGAS

Share News :


കടുത്തുരുത്തി:കടുത്തുരുത്തി കോളേജ് ഓഫ് അപ്ലൈഡ് സയൻസ് (ഐ.എച്ച്.ആർ.ഡി)-ൽ ദേശീയ സെമിനാർ സമാപിച്ചു

 രണ്ട് ദിവസങ്ങളിലായി നടന്നുവന്ന കടുത്തുരുത്തി കോളേജ് ഓഫ് അപ്ലൈഡ് സയൻസിൽ കോമേഴ്സും സാങ്കേതിക വിദ്യയും എന്ന വിഷയത്തിൽ നടന്ന ദേശീയ സെമിനാർ ”ഡിജിറ്റൽ ഫ്രോൺടിയേഴ്സ് 2കെ25” കോട്ടയം രാജീവ് ഗാന്ധി ഇൻസ്റ്റിട്യൂട്ട് ഓഫ് ടെക്നോളജി (ആർ.ഐ.ടി) പ്രിൻസിപ്പൽ ഡോ.എ പ്രിൻസ് ഉദ്ഘാടനം ചെയ്തു. ഐ.എച്ച്.ആർ.ഡി ഡയറക്ടർ ഡോ.വി.എ അരുൺ കുമാർ അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ ഞീഴൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ശ്രിമതി. ശ്രികലാ ദിലീപ്, വൈസ്- പ്രസിഡന്‍റ് ശ്രി കെ.പി ദേവദാസ്, വാർഡ് മെമ്പർ ശ്രി തോമസ് പനയ്ക്കൻ , ഐ.എച്ച്.ആർ.ഡിയുടെ വിവിധ കോളേജ് പ്രിൻസിപ്പൽമാർ തുടങ്ങിയവർ പങ്കെടുത്തു. കോളേജ് പ്രിൻസിപ്പൽ ഡോ. സിന്ധു എസ് സ്വാഗതവും പ്രോഗ്രാം കോർഡിനേറ്റർ ഡോ. സന്തോഷ് കുമാർ കെ കൃതഞ്തയും പറഞ്ഞു. മാവേലിക്കര ഐ.എച്ച്.ആർ.ഡി കോളേജ് ഓഫ് അപ്ലൈഡ് സയൻസ് പ്രിൻസിപ്പൽ ഡോ. ഐഷ വി, കോട്ടയം ഐ.ഐ.ഐ.റ്റി അസിസ്റ്റന്‍റ് പ്രൊഫസർ ഡോ. സുചിത്ര എം.എസ് എന്നിവർ സെമിനാർ നടത്തി. പൂനൈ ക്രൈസ്റ്റ് ഡീംഡ് യൂണിവേഴ്സിറ്റി പ്രൊഫസർ      ഡോ. കെ.വി തോമസ്, കുറവിലങ്ങാട് ദേവമാത കോളേജ് അസോഷ്യേറ്റ് പ്രൊഫസർ ഡോ.അനീഷ് തോമസ്, സുൽത്താനേറ്റ് ഓഫ് ഒമാൻ യൂണിവേഴ്സിറ്റി ഓഫ് ടെക്നോളജി ഓഫ് അപ്ലൈഡ് സയൻസ് അസിസ്റ്റന്‍റ് പ്രൊഫസർ ശ്രി. ഉബൈസ് ഇക്ബാൽ, തുടങ്ങിയവർ സെമിനാർ നയിച്ചു. വൈകുന്നേരം മൂന്ന് മണിക്ക് നടന്ന സമാപന സമ്മേളനത്തിൽ എം.ജി യൂണിവേഴ്സിറ്റി മുൻ സിഡിക്കേറ്റ് മെമ്പർ ഡോ.ആർ അനിത (പ്രിൻസിപ്പൽ ഡി.ബി കോളേജ് തലയോലപറമ്പ്) മുഖ്യാതിഥിയായിരുന്നു. കംപ്യൂട്ടർ സയൻസ് , കോമേഴ്സ് വിഷയങ്ങളിലായി 50-ൽ അധികം പ്രബന്ധങ്ങൾ സെമിനാറിൽ അവതരിപ്പിക്കപ്പെട്ടു.



Follow us on :

More in Related News