Tue Dec 12, 2023 10:56 PM 1ST

Location  

Sign In

എസ്എൻഡിപി യോഗം 6383ാം നമ്പർ വാലാച്ചിറ ശാഖയുടെ ഗുരുദേവ പ്രാർത്ഥന മന്ദിരത്തിന്റെ പ്രതിഷ്ഠ വാർഷികം ഭക്തിസാന്ദ്രമായി.

03 Feb 2025 19:29 IST

SUNITHA MEGAS

Share News :

കടുത്തുരുത്തി : സാമൂഹിക അനാചാരങ്ങളുടെയും ഉച്ചനീചത്വങ്ങളുടെയും ഇരുളിലാണ്ട് കിടന്ന ജനതയെയും കാലഘട്ടത്തെയും സമത്വ ദർശനത്തിന്റെ പ്രകാശത്തിലേക്ക് കൈപിടിച്ചുയർത്തിയ ശ്രീനാരായണ ഗുരുദേവന്റെ വാലാച്ചിറയിലുള്ള ഗുരുദേവ പ്രാർത്ഥന മന്ദിരത്തിന്റെ പത്താമത് പ്രതിഷ്ഠാ വാർഷികം, രാവിലെ അഞ്ചിന് ക്ഷേത്രത്തിൽ മേൽശാന്തി സുരേഷ് വടയാറിന്റെ കാർമികത്വത്തിൽ ഗണപതി ഹോമം,ഗുരുപൂജ, ഗുരു പുഷ്പാഞ്ജലി,

സർവൈശ്വര പൂജ,സമൂഹ പ്രാർത്ഥനനടന്നു. തുടർന്ന് നടന്ന പ്രതിഷ്ഠ വാർഷിക സമ്മേളനത്തിൽ എസ്എൻഡിപി ശാഖാ യോഗം പ്രസിഡണ്ട് സോമൻ കണ്ണൻ പുഞ്ചയിൽ അധ്യക്ഷത വഹിച്ച യോഗത്തിൽ എസ്എൻഡിപി യൂണിയൻ സെക്രട്ടറി സി എം ബാബു ഉദ്ഘാടനം നിർവഹിച്ചു. ശാഖാ സെക്രട്ടറി പ്രശാന്ത് തോട്ടത്തിൽ, ഷിബു കെ പി ആശംസകൾ അർപ്പിച്ച് സംസാരിച്ചു. നിരവധി ചാനലുകളിൽ ഗുരു പ്രഭാഷണം നടത്തി കൊണ്ടിരിക്കുന്ന കുമാരി എസ് ഗൗരി നന്ദന മലയാറ്റൂരിന്റെ പ്രഭാഷണം നടന്നു. തുടർന്ന് ഗൗരി നന്ദയെ ആദരിച്ചു. തുടർന്ന് ഉച്ചപ്പൂജയും, പ്രസാദ ഊട്ടും നടന്നു. ചടങ്ങുകൾക്ക് നൂറു കണക്കിന് ഭക്തർ പങ്കെടുത്തു......


 

Follow us on :

More in Related News