Tue Dec 12, 2023 10:56 PM 1ST
Location
Sign In
02 Dec 2024 15:45 IST
Share News :
ചാലക്കുടി:
ചാലക്കുടി നഗരസഭ ക്രിമിറ്റോറിയത്തിൽ കാലപഴക്കം മൂലം ഒടിഞ്ഞ് വീണ പുക കുഴൽ സ്ഥാപിക്കുന്ന പ്രവർത്തികൾ പൂർത്തിയായി.നിർത്തിവെച്ച മൃതദേഹ സംസകാരം പുനരാരംഭിക്കാൻ കൗൺസിൽ തീരുമാനിച്ചു.
14.67 ലക്ഷം രൂപ ചിലവിലാണ് ആലുവയിലെ ഹൈടെക് എന്ന സ്ഥാപനം, പുക കുഴൽ സ്ഥാപിക്കൽ ഉൾപ്പെടുള്ള അനുബന്ധ പ്രവർത്തികൾ പൂർത്തിയാക്കിയത് ക്രിമിറ്റോറിയത്തിൽഒടിഞ്ഞു വീണ പുക കുഴൽ പുന:സ്ഥാപിക്കുന്ന നടപടികൾ അതിവേഗം പൂർത്തിയാക്കുന്നതിന്, കരാർ കമ്പനിക്ക് 8 ലക്ഷം രൂപ അഡ്വാൻസ് ആയി നഗരസഭ നൽകിയിരുന്നു.
കാലപഴക്കവും തുടർച്ചയായ ഉപയോഗം മൂലവും ഒടിഞ്ഞു വീണതിനെ തുടർന്ന്,
ഒക്ടോബർ
3 നാണ് പുക കുഴൽ ഒടിഞ്ഞ് വീണത്. തുടർന്ന് സംസ്കാര ചടങ്ങുകൾ താല്ക്കാലികമായി നിർത്തിവെച്ചിരിക്കുകയായിരുന്നു.
തൊട്ടടുത്ത ദിവസം തന്നെ
പുതിയ പുക കുഴൽ സ്ഥാപിക്കുന്നതിനുള്ള എസ്റ്റിമേറ്റ് തയ്യാറാക്കി,ഒക്ടോബർ 5-ാം തിയ്യതി തന്നെ ഇതിനുള്ള ക്വട്ടേഷൻ വിളിക്കുകയും,8-ാം തിയ്യതി നടന്ന കൗൺസിൽ യോഗത്തിൽ ടെണ്ടർ അംഗീകരിക്കുന്നതിനുള്ള സപ്ലിമെൻ്റ് അജണ്ട വച്ചെങ്കിലും, LDF അംഗങ്ങളുടെ പ്രതിഷേധത്തെ തുടർന്ന് സപ്ലിമെൻ്റ് അജണ്ടയിൽ ഉൾപ്പെടുത്തിയിരുന്ന ഈ ടെണ്ടർ അംഗീകരിക്കാൻ കഴിഞ്ഞില്ല.
12 ലക്ഷം രൂപയുടെ പുതിയ പുക കുഴലിൻ്റെ ടെണ്ടറിന് അന്ന് തന്നെ, ചെയർമാൻ മുൻകൂർ അംഗീകാരം നൽകിയാണ് എഗ്രിമെന്റ് വെച്ച് നിർമ്മാണം ആരംഭിച്ചത്.
ഇവർ ആവശ്യപ്പെട്ടതനുസരിച്ച്, വർക്ക് വേഗത്തിൽ പൂർത്തിയാക്കുന്നതിന് വേണ്ടി കരാർ കമ്പനിക്ക് 6 ലക്ഷം രൂപ, ചെയർമാൻ്റെ പ്രത്യേക അനുമതിയോടെ അഡ്വാൻസ് നൽകി അതിവേഗം നിർമ്മാണം ആരംഭിച്ചത്. ക്രിമിറ്റോറിയം പ്ലാൻ്റിലെ ബ്ലോവർ ഉൾപ്പെടെയുള്ള അനുബന്ധ യന്ത്രസാമഗ്രികൾ പുന:സ്ഥാപിക്കുന്നതിന് 2.67 ലക്ഷം രൂപയുടെ പ്രവർത്തിയും ഇതോടൊപ്പം കരാർ കമ്പനിക്ക് നൽകി.
ചുരുങ്ങിയത്ഒരു മാസമാണ്
കമ്പനി നിർമ്മാണത്തിന്
സമയംആവശ്യപ്പെട്ടത്. സംസ്ഥാന ശുചിത്വ മിഷൻ നിർദ്ദേശിച്ചിട്ടുള്ള മാനദണ്ഡങ്ങൾ എല്ലാം പാലിച്ചു കൊണ്ട്,100 അടി ഉയരമുള്ള പുക കുഴൽ,കൊയമ്പത്തൂരിലെ പ്ലാൻ്റിൽ വെച്ച് നിർമ്മാണം പൂർത്തിയാക്കി,
നവംബർ 18 നാണ്ഇവിടെ എത്തിച്ചത്.
അന്ന് തന്നെക്രിമിറ്റോറിയത്തിലെ നിലവിലുള്ള ഫൗണ്ടേഷനിൽ
പുക കുഴൽ സ്ഥാപിച്ചു.നിലവിലുള്ള ശുചീകരണ പ്ലാൻ്റുകളുടെ നവീകരണ പ്രവർത്തികളും പുതിയ ബ്ലോവർ സ്ഥാപിക്കലും,പൈപ്പുകൾ ഘടിപ്പിക്കലും
തുടർന്നുള്ള ദിവസങ്ങളിൽ പൂർത്തിയാക്കിയാണ്, ഇപ്പോൾ ക്രിമിറ്റോറിയത്തിൻ്റെ പ്രവർത്തനം പുന:രാരംഭിക്കുന്നത്.
ക്രിമിറ്റോറിയത്തിൻ്റെ പുക കുഴൽ പുന:സ്ഥാപിച്ച് ഏറ്റവും വേഗത്തിൽ ഇവിടെ പ്രവർത്തനം നടത്തുന്നതിന് വിവിധ സമുദായ സംഘടനകളുടേയും പൊതു സമൂഹത്തിൻ്റേയും പിന്തുണക്കും സഹകരണത്തിനും ചെയർമാൻ നന്ദി പറഞ്ഞു.അതുകൊണ്ടു കൂടിയാണ്, ഈ പ്രവർത്തനം
അതിവേഗം പൂർത്തിയാക്കാൻ സാഹചര്യമുണ്ടായതെന്നും കൗൺസിൽ വിലയിരുത്തി.
ക്രിമിറ്റോറിയം വിഷയം വർഗ്ഗീയ വൽക്കരിക്കാനും വസ്തുതാ വിരുദ്ധമായ പ്രചരണങ്ങൾ നടത്താനും ,രാഷ്ട്രീയ മുതലെടുപ്പിനുംവേണ്ടി ചിലർ ശ്രമിച്ചുവെങ്കിലും, ഇതൊന്നും മുഖവിലക്കെടുക്കാതെ, നടപടികളുമായ് അതിവേഗം മുന്നോട്ടു പോയ നഗരസഭ സെക്രട്ടറിയേയും എഞ്ചിനീയറേയും കൗൺസിൽ അഭിനന്ദിച്ചു.
വൈസ് ചെയർപേഴ്സൺ ആലീസ് ഷിബു,
UDF ലീഡർ ഷിബു വാലപ്പൻ, മുൻ ചെയർമാൻ വി.ഒ. പൈലപ്പൻ,
സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻമാരായ ബിജു S ചിറയത്ത്, ദിപു ദിനേശ്, കൗൺസിലർമാരായ കെ.വി പോൾ, ജോർജ്ജ് തോമാസ്, വൽസൻ ചമ്പക്കര ,
എന്നിവർ ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ചു.ക്രിമിറ്റോറിയം പ്രവർത്തനം ആരംഭിക്കുന്ന കാര്യംകൗൺസിൽ യോഗത്തിന്മുൻപ്,അറിയിക്കാത്തതിനാൽ പ്രതിപക്ഷ കൗൺസിലർമാർ കൗൺസിൽ ബഹിഷ്ക്കരിച്ചു.വാർഷിക പദ്ധതി ദേഭഗതികൾക്ക് കൗൺസിൽ അംഗീകാരം നൽകി.വിവിധ പൊതുമരാമത്ത് വർക്കുകളുടെ ടെണ്ടർ കൗൺസിൽ അംഗീകരിച്ചു.
കേരളോത്സവം സംഘടിപ്പിക്കുന്നതിന് തീരുമാനിച്ചു.
Follow us on :
Tags:
More in Related News
Please select your location.