Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കോസ്മോൽസവ് 2024

01 Oct 2024 20:06 IST

- WILSON MECHERY

Share News :


ചാലക്കുടി: കോസ്മോസ് ക്ലബ്‌ ഡേ ആഘോഷം കോസ്മോൽസവ്- 2024

ഉൽഘാടനംപ്രശസ്ത സിനിമ താരവും മികച്ച സ്വഭാവനടിക്കുള്ള സംസ്ഥാന അവാർഡ് ജേതാവ് കൂടിയായ ശ്രീഷ്മ ചന്ദ്രൻ നിർവഹിച്ചു. പ്രശസ്ത സംവിധായകൻ വിപിൻ ആറ്റ്ലീ മുഖ്യ പ്രഭാഷണം നടത്തി. ക്ലബ്‌ പ്രസിഡന്റ്‌ അഡ്വ പി പി പീറ്റർ അദ്യക്ഷത വഹിച്ച യോഗത്തിൽ ചാലക്കുടി മുനിസിപ്പൽ ചെയർമാൻ എബി ജോർജ്, പ്രോഗ്രാം ചെയർമാൻ ശിവൻ മേഘ, ക്ലബ്‌ സെക്രട്ടറി അഡ്വ സി ബി അരുൺ, ട്രഷറർ ഇ കെ തിലകൻ, ക്ലബ്‌ അംഗവും പ്രശസ്ത സംവിധായകനുമായ വിനു കീരിയത്ത്, ജോയിന്റ് സെക്രട്ടറി എം ജെ സാബു, വൈസ് പ്രസിഡന്റ്‌ വക്കച്ചൻ പി ഐ, കൺവീനർമാരായ അജക്‌സ് ജോണി, ജോബി എം ജെ,ക്ലബ്‌ വനിതാവിംഗ് ഭാരവാഹികൾ ആയ പേൾ ജിജോ, സിമി അനൂപ് എന്നിവർ പ്രസംഗിച്ചു. ദേശിയ അന്തർദേശിയ തലത്തിൽ കലാകായിക മത്സരങ്ങളിൽ വിജയം നേടിയ ക്ലബ്‌ അംഗങ്ങളെയും കുടുംബാംഗങ്ങളെയും ചടങ്ങിൽ ആദരിച്ചു. അതോടൊപ്പം എസ് എസ് എൽ സി, പ്ലസ് ടു തലങ്ങളിൽ ഫുൾ A+ നേടിയ അംഗങ്ങളുടെ മക്കളെ ക്യാഷ് അവാർഡും നൽകി ആദരിച്ചു. ക്ലബ്‌ ഡേയുടെ ഭാഗമായി നടന്ന വിവിധ മത്സരങ്ങൾ വിജയികൾ ആയ മെമ്പർമാർക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. തുടർന്ന് അംഗങ്ങളുടെയും മക്കളുടെയും വിവിധ കലാപരിപാടികൾ അരങ്ങേറി.

Follow us on :

More in Related News