Tue Dec 12, 2023 10:56 PM 1ST
Location
Sign In
24 Oct 2024 04:10 IST
Share News :
മസ്‌കറ്റ്: രണ്ടു വർഷത്തിലേറെ ലോകത്തെ മുഴുവൻ മുൾമുനയിൽ നിർത്തിയ കോവിഡ് 19 നെ ക്കുറിച്ച് ആധികാരികമായ ഒരു പുസ്‌തകം വരുന്നു. ദൈനം ദിനം തീരുമാനങ്ങളിലൂടെ ഒമാൻ എങ്ങനെ കൊറോണയെ നേരിട്ടു വിജയം കൈവരിച്ചു. മഹാവ്യാധിയ്ക്കെതിരെ ഒമാൻ സർക്കാരും, സർക്കാർ -സ്വകാര്യ സ്ഥാപനങ്ങളും നടത്തിയ പരിശ്രമങ്ങൾ, ദൈനം ദിന സംഭവങ്ങൾ, വിവിധ സംഘടനകളുടെ പ്രവർത്തനങ്ങൾ എന്നിവയാണ് ഇംഗ്ലീഷിലുള്ള ഈ പുസ്‌തകത്തിൽ പരാമർശിക്കുന്നത്.
മൂന്നുവർഷത്തോളം നടത്തിയ ഗവേഷണങ്ങളുടെ ഒടുവിൽ ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഇറങ്ങുന്ന, തീയതി ക്രമത്തിൽ രേഖപ്പെടുത്തിയിരിക്കുന്ന 'കൊറോണ ക്രോണോളജി' എന്ന പുസ്‌തകത്തിന്റെ ഗ്രന്ഥകാരൻ, പ്രശസ്‌ത മാധ്യമപ്രവർത്തകൻ കബീർ യൂസുഫ് ആണ്. ബദ്ർ അൽ സമാ ഗ്രൂപ്പ് ഓഫ് ഹോസ്‌പിറ്റൽസ് ആണ് മുഖ്യ പ്രായോജകർ.
സാധാരണക്കാരൻ്റെ ജീവിതം ദുസ്സഹമായതു മുതൽ കച്ചവടക്കാരുടെയും മറ്റു പ്രവാസി, സ്വദേശി ജീവിതങ്ങളെയും കൊറോണ എങ്ങനെ ബാധിച്ചു എന്നും വിശകലനം ചെയ്യുന്ന പുസ്‌തകം, ഭാവിതലമുറയ്ക്ക് ഒരു റഫറൻസ് ഗ്രന്ഥമായും, കോർപറേറ്റുകൾക്ക് തീരുമാനങ്ങളെടുക്കുമ്പോൾ അപഗ്രഥിക്കാവുന്ന ഒരു പുസ്‌തകമായും ഉപയോഗിക്കാവുന്നതായിരിക്കും എന്നും രചയിതാവ് പറഞ്ഞു..
230 പേജുള്ള, എ4 സൈസിൽ അച്ചടിക്കുന്ന പുസ്‌തകത്തിൻ്റെ മാനുസ്ക്രിപ്റ്റ്. കൊറോണ സമയത്തെ ആരോഗ്യ മന്ത്രി ഡോക്‌ടർ അഹ്‌മദ് ബിൻ മുഹമ്മദ് അൽ സഈദി, ഇപ്പോഴത്തെ ഒമാൻ ആരോഗ്യ മന്ത്രി ഡോക്‌ടർ ഹിലാൽ അൽ സബ്‌തി എന്നിവർക്ക് നൽകി.
പുസ്‌തകത്തിന്റെറെ പരിപൂർണ രൂപത്തിനായി മന്ത്രിമാർ ആവശ്യം വേണ്ടുന്ന മാർഗനിർദ്ദേശങ്ങൾ നൽകിയതായി കബീർ യൂസുഫ് മാധ്യമങ്ങളോട് പറഞ്ഞു. കൂടുതൽ വിവരങ്ങൾക്ക് 94477210 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
⭕⭕⭕⭕⭕⭕⭕⭕⭕ For: News & Advertisements: +968 95210987 / +974 55374122
ഗൾഫ് വാർത്തകൾക്കായി https://enlightmedia.in/news/category/gulf
https://www.facebook.com/MalayalamVarthakalNews?mibextid=kFxxJD
ഗൾഫ് വാർത്തകളും, ജോലി ഒഴിവുകളും അറിയുന്നതിനായി വാട്സ്ആപ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/L0A5fecOrEXEg27R3RFc1a
⭕⭕⭕⭕⭕⭕⭕⭕⭕
Follow us on :
Tags:
More in Related News
Please select your location.