Tue Dec 12, 2023 10:56 PM 1ST
Location
Sign In
01 Feb 2025 18:26 IST
Share News :
തലയോലപ്പറമ്പ്: വരിക്കാകുന്ന് പ്രസാദഗിരി സെൻറ് സെബാസ്റ്റ്യൻ റോമൻ കാത്തലിക് പള്ളിയിൽ കുർബാന ക്രമം സംബന്ധിച്ച് സഭാ വിശ്വാസികൾ തമ്മിൽ വാക്കോറ്റവും കൈയ്യങ്കളിയും വികാരിമാർ ഉൾപ്പടെ നിരവധി പേർക്ക് പരിക്ക്. സംഭവത്തിൽ നാല് പേരെ പോലീസ് കസ്റ്റഡിയിൽ എടുത്തു.
ശനിയാഴ്ച രാവിലെ 9 മണിയോടെയാണ് സംഭവം. ഫാദർ ജോൺ തോട്ടുപുറവും 30 ലധികം വിശ്വാസികളും പള്ളിയിൽ എത്തി പള്ളി അകത്തുനിന്ന് വാതിൽ പൂട്ടി കുർബാന നടത്തുന്നതിനിടെ എതിർവിഭാഗത്തിലുള്ള 40 ഓളം വിശ്വാസികൾ പള്ളിയിൽ എത്തുകയും തുടർന്ന് ഇരുകൂട്ടരും തമ്മിൽ വാക്കുതർക്കവും കയ്യേറ്റവും ഉണ്ടാവുകയുമായിരുന്നു. ഇതിനിടെ എതിർ സംഘത്തിൽപ്പെട്ടവർ പള്ളിയുടെ വാതിൽ ചവിട്ടി തുറന്ന് അകത്തുകയറുകയും അൾത്താരയിൽ കുർബാന നടത്തിക്കൊണ്ടിരുന്ന ഫാദർ ജോൺ തോട്ടുപുറത്തിനെ അൾത്താരയിൽ നിന്ന് തള്ളിയിടുകയും പിടിച്ച് പുറത്തിറക്കുകയുമായിരുന്നു എന്ന് പറയുന്നു. സംഭവമറിഞ്ഞ് തലയോലപ്പറമ്പ് എസ് എച്ച് ഒ വിപിൻ ചന്ദ്രൻ്റെ നേതൃത്വത്തിൽ പോലീസ് സംഘം സ്ഥലത്തെത്തി ഇരു കൂട്ടരെയും അനുനയിപ്പിക്കുന്നതിനിടെ വീണ്ടും ഇരു കൂട്ടരും തമ്മിൽ സംഘർഷം ഉണ്ടാവുകയായിരുന്നു. ഇതെ തുടർന്ന് ആൽബർട്ട് പി.ബാബു (30), സജി ഇ.ജെ (58), രാജേഷ് കെ.മത്തായി (47), പി.പി ജോർജ് (67) എന്നിവരെ പോലീസ് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. ഇതിനിടെ
ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെ തുടർന്ന് ഫാദർ. തോട്ടുപുരത്തിനെ വൈക്കം താലൂക്ക് ആശുപത്രിയിലും പിടിവലിക്കിടയിൽ കൈക്ക് പരിക്കേറ്റതിനെത്തുടർന്ന് ഫാദർ. ജെറിൻ പാലത്തുങ്കലിനെ തലയോലപ്പറമ്പ് ഗവൺമെൻ്റ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
തുടർന്ന് വൈക്കം ഡിവൈഎസ്പി
സിബിച്ചൻ ജോസഫിൻ്റെ നേതൃത്വത്തിൽ കൂടുതൽ പോലീസ് സ്ഥലത്തെത്തി ഇരു വിഭാഗങ്ങളെയും പള്ളി മുറ്റത്ത് നിന്ന് ഇറക്കിയ ശേഷം കപ്യാരെക്കൊണ്ട് പള്ളി പൂട്ടി താക്കോൽ കപ്യാരുടെ പക്കൽ ഏൽപ്പിക്കുകയായിരുന്നു. ഇരു വിഭാഗങ്ങൾ തമ്മിലുണ്ടായ കയ്യേറ്റത്തെ തുടർന്ന് ഇന്ന് പള്ളിയിൽ വച്ച് നടക്കാനിരുന്ന
മാമോദിസ ചടങ്ങ് അലങ്കോലപ്പെടുകയായിരുന്നു.
പുതിയ രീതിയിലുള്ള കുർബാനയുമായി ബന്ധപ്പെട്ട് പള്ളിയിൽ നാളുകളായി തർക്കം നിലനിന്നിരുന്നു.
പള്ളി വികാരി ജെറിൻ പാലത്തിങ്കലിൻ്റെ നേതൃത്വത്തിൽ പഴയ രീതിയിലുള്ള ജന അഭിമുഖ കുർബാന തുടർന്ന് വരികയാണ്. മാർത്തോമാ നസ്രാണി സംഘം നേതൃത്വം നൽകുന്ന സഭാ വിശ്വാസികൾ പുതിയ രീതിയിലുള്ള അൾത്താര അഭിമുഖ കുർബാന നടത്തണമെന്നും ആവശ്യപ്പെട്ടാണ് തർക്കം നിലനിൽക്കുന്നത്.
Follow us on :
Tags:
More in Related News
Please select your location.