Tue Dec 12, 2023 10:56 PM 1ST

Location  

Sign In

നിർമിത ബുദ്ധി പുതിയ വകുപ്പ് രൂപീകരിച്ച നടപടി അഭിനന്ദനാർഹം ; കെ. എ ടി എഫ്

21 May 2026 18:26 IST

Jithu Vijay

Share News :

മലപ്പുറം : സംസ്ഥാന സർക്കാർ നിർമ്മിത ബുദ്ധിക്ക് (Artificial Intelligence) വേണ്ടി പ്രത്യേക വകുപ്പ് രൂപീകരിക്കാൻ തീരുമാനിച്ച നടപടിയെ കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷൻ (KATF) മലപ്പുറം ജില്ലാ ഐടി വിങ് സംഘടിപ്പിച്ച ശില്പശാല അഭിനന്ദിച്ചു. സാങ്കേതികവിദ്യ അതിവേഗം മാറിക്കൊണ്ടിരിക്കുന്ന പുതിയ കാലഘട്ടത്തിൽ ഇത്തരം സർക്കാർ ഇടപെടലുകൾ വിദ്യാഭ്യാസ മേഖലയ്ക്ക് വലിയ ഉണർവാകുമെന്ന് ശില്പശാല വിലയിരുത്തി.


‘നവലോകം നവയുഗ അധ്യാപകർ’ എന്ന പ്രമേയത്തിൽ അധ്യാപകർക്കായി സംഘടിപ്പിച്ച ഐടി ശില്പശാല മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജബ്ബാർ ഹാജി ഉദ്ഘാടനം ചെയ്തു. ആധുനിക സാങ്കേതിക വിദ്യകളും എ.ഐ അധിഷ്ഠിത പഠനരീതികളും ക്ലാസ് മുറികളിൽ ഫലപ്രദമായി ഉപയോഗിക്കാൻ അധ്യാപകർ സന്നദ്ധരാകണമെന്ന് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.


മലപ്പുറം ഖായിദേ മില്ലത്ത് സൗധത്തിൽ നടന്ന ശില്പശാലയിൽ ജില്ലയിലെ 17 സബ്ജില്ലയിൽ നിന്നുള്ള അധ്യാപകർ പങ്കെടുത്തു. രാവിലെ 9 മണിക്ക് ആരംഭിച്ച് വൈകുന്നേരം 5 മണിവരെ നീണ്ടുനിന്ന പരിശീലന സെഷനുകളിൽ പുതിയ കാലത്തെ ഡിജിറ്റൽ അധ്യാപന രീതികൾ, എ.ഐ ടൂളുകൾ, ഓൺലൈൻ പഠന സൗകര്യങ്ങൾ, ക്ലാസ് റൂം സാങ്കേതിക വിദ്യകൾ എന്നിവയിൽ വിശദമായ പരിശീലനം നൽകി.


കെ എ ടി എഫ് ജില്ലാ ഐ.ടി വിങ് ഭാരവാഹികളും അധ്യാപക സംഘടനാ നേതാക്കളും ചടങ്ങിൽ സംബന്ധിച്ചു. സംസ്ഥാന സമിതിയുടെ നിർദേശപ്രകാരം കേരളത്തിലെ 14 ജില്ലകളിലും മുഴുവൻ സബ്ജില്ലകളിലും ഐടി പരിശീലന പരിപാടികൾ സംഘടിപ്പിക്കാൻ തീരുമാനിച്ചതായും, മുഴുവൻ അധ്യാപകരെയും ഐടി-എ.ഐ അധിഷ്ഠിത പഠനരീതികളിൽ പ്രാപ്തരാക്കുകയാണ് സംഘടനയുടെ ലക്ഷ്യമെന്നും നേതാക്കൾ അറിയിച്ചു.


പ്രസിഡണ്ട് എൻ..ടി ഹമീദലി അധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി എം.പി.ഫസൽ, സംസ്ഥാന എക്സിക്യൂട്ടീവ് അംഗം കെ.മുഹമ്മദ് അഷ്റഫ് , സംസ്ഥാന വനിതാ വിംഗ് ചെയർപേഴ്സൺ കെ പി വഹീദ, ജില്ലാ ഓർഗനൈസിംഗ് സെക്രട്ടറി ലത്തീഫ് മംഗലശ്ശേരി, സംസ്ഥാന ഐടി വിംഗ് കൺവീനർ അനീസ് കരുവാരക്കുണ്ട്, മുനീർ താനാളൂർ, പി കെ സിയാദ്, ഫൈസൽ ഷാനവാസ്, ഒ ഹാരിസ് എന്നിവർ സംസാരിച്ചു. വിവിധ സെഷനുകൾക്ക് റഫീഖ് മലപ്പുറം, അൻവർ സാദത്ത്, ഇ.പി അബ്ദുൽ അലി, കെ.പി. അൻവർ അബ്‌ദുള്ള എന്നിവർ നേത്യത്വം നൽകി.



Follow us on :

More in Related News