Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സമഗ്ര ശിക്ഷ കേരളംകോതമംഗലം ബി.ആർ.സി യിൽ 'സ്ട്രീം എക്കോ സിസ്റ്റം പ്രോജക്ട് സംസ്കൃതിയുടെ ഭാഗമായി പഠന ക്ലാസ് സംഘടിപ്പിച്ചു.

17 Nov 2024 21:04 IST

Nissar

Share News :

പഠന ക്ലാസ് സംഘടിപ്പിച്ചു



കോതമംഗലം :സമഗ്ര ശിക്ഷ കേരളംകോതമംഗലം ബി.ആർ.സി യിൽ 'സ്ട്രീം

 എക്കോ സിസ്റ്റം പ്രോജക്ട്

സംസ്കൃതിയുടെ ഭാഗമായി

കോതമംഗലം സബ് ജില്ലയിലെ വിവിധ സ്കൂളുകളിൽ എത്തിയ യു.പി .വിഭാഗം കുട്ടികൾക്കാണ് പഠന ക്ലാസ് ഒരുക്കിയത്.


ചടങ്ങിൽ ബി.പി.ഒ സിമി പി. മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു

ബി ആർ സി ട്രെയിനർ 'സിജു എബ്രഹാം ചടങ്ങ്

ഉദ്ഘാടനം ചെയ്തു. 

കേരളീയത്തനിമയെ കുറിച്ചും '

കേരള സംസ്കാരത്തെക്കുറിച്ചും ഇന്നലെകളിൽ കേരളത്തിൽ ജീവിച്ചിരുന്ന ജനങ്ങൾ കാർഷിക വ്യവസായിക ഗാർഹിക രംഗങ്ങളിൽ ഉപയോഗിച്ചിരുന്ന ഉപകരണങ്ങളെക്കുറിച്ചും അവയുടെ മഹത്വത്തെക്കുറിച്ചും കുട്ടികളെ ബോധവാന്മാരാക്കുന്നതിന് വേണ്ടിയായിരുന്നു ക്ലാസ് നടന്നത്.


ചെറുവട്ടൂർ ഗവൺമെൻറ് എൽ. പി. സ്കൂളിലെ റിട്ടയേർഡ് ഹെഡ്മാസ്സ്റ്റും

യു.പി . വിഭാഗം സാമൂഹ്യ ശാസ്ത്ര റിസോഴ്സ് പേഴ്സണമായിരുന്ന

കെ.എച്ച്. സൈനുദ്ദീൻ

ക്ലാസുകൾ നയിച്ചു.  കുട്ടികളുടെ രസകരമായ നാടൻപാട്ടുകളും അവതരിപ്പിച്ചു.


ട്രൈയ്നർ എൽദോപോൾ, ക്ലസ്റ്റർ

കോഡിനേറ്റർമാരായ

ഹണി ,ആസിയ സാദാത്ത് ,രാജി

തുടങ്ങിയവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

Follow us on :

More in Related News