Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ചാവക്കാട് നഗരത്തിൽ വിലവിവര പട്ടിക പ്രദർശിപ്പിക്കാതെ അമിതവില ഈടാക്കുന്നതായി പരാതി..

17 Oct 2024 19:09 IST

MUKUNDAN

Share News :

ചാവക്കാട്:വിലവിവര പട്ടിക പ്രദർശിപ്പിക്കാതെ ചാവക്കാട്ടെ ഹോട്ടലുകളിലും,ബേക്കറി,ജ്യൂസ്,ടി ഷോപ്പുകളിലും അമിതവില ഈടാക്കുന്നതായി പരാതി.പലയിടങ്ങളിലും വിലവിവര പട്ടിക പ്രദർശിപ്പിച്ചിട്ടില്ല.തോന്നിയ വിലയാണ് ഈടാക്കുന്നതെന്ന് വ്യാപക പരാതി ഉണ്ടായിട്ടും ബന്ധപ്പെട്ട അധികൃതർ യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്ന് ആക്ഷേപമുണ്ട്.ചാവക്കാട് നഗരത്തിൽ ബേക്കറിയോട് ചേർന്നുള്ള ജ്യൂസ് കടകളിലും,ടീഷോപ്പുകളിലുമാണ് ഭീമമായ സംഖ്യ കൂടുതലായും ഈടാക്കുന്നത്.അതേസമയം തുകക്കുള്ള അളവിൽ ഭക്ഷ്യവസ്തുക്കൾ കൊടുക്കുന്നില്ലയെന്നും പറയുന്നു.ലൈം ജ്യൂസിന് 15 രൂപ മുതൽ 40 രൂപ വരെയും,മുസംബി ജ്യൂസിന് 50 രൂപ മുതൽ 80 രൂപ വരെയും വാങ്ങുന്ന കടകളും ഇവിടെയുണ്ട്.സമൂസ,കട്ട് ലെറ്റ് തുടങ്ങിയ മാംസാഹാരങ്ങൾക്കും വലിയ സംഖ്യയാണ് ഈടാക്കുന്നത്.



Follow us on :

More in Related News