Tue Dec 12, 2023 10:56 PM 1ST
Location
Sign In
21 May 2026 20:56 IST
Share News :
മലപ്പുറം : മലപ്പുറം ജില്ലാ സ്പോര്‍ട്‌സ് കൗണ്‍സിലിന്റെ കീഴില്‍ ഫുട്ബോള്‍ അക്കാദമികള്‍ തമ്മിലുള്ള മത്സരം മലപ്പുറം കോട്ടപ്പടി സ്റ്റേഡിയത്തില്‍ സംഘടിപ്പിച്ചു. 11 വയസ് വിഭാഗത്തിന്റെ ഫൈനലില്‍ അരീക്കോട് ഫുട്ബോള്‍ അക്കാദമി മലപ്പുറം ഫുട്ബോള്‍ അക്കാദമിയെ പരാജയപ്പെടുത്തി (3-1) ചാമ്പ്യന്‍മാരായി.
12 വയസ് വിഭാഗത്തിന്റെ ഫൈനലില്‍ മഞ്ചേരി ഫുട്ബോള്‍ അക്കാദമി അരീക്കോട് ഫുട്ബോള്‍ അക്കാദമിയെയെയും (5-4) 13 വയസ് വിഭാഗത്തിന്റെ ഫൈനലില്‍ മലപ്പുറം ഫുട്ബോള്‍ അക്കാദമി അരീക്കോട് ഫുട്ബോള്‍ അക്കാദമിയെ(4-1)യെയും പരാജയപ്പെടുത്തി ചാമ്പ്യന്‍മാരായി. 14 വയസ് വിഭാഗത്തിന്റെ ഫൈനലില്‍ അരീക്കോട് ഫുട്ബോള്‍ അക്കാദമി ചാമ്പ്യന്‍മാരായി. എടപ്പാള്‍ ഫുട്‌ബോള്‍ അക്കാദമിയെ (3-1)യാണ് പരാജയപ്പെടുത്തിയത്.
ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് പി. ഹൃഷികേഷ്‌കുമാര്‍ ചാമ്പ്യന്‍മാര്‍ക്ക് ട്രോഫികള്‍ വിതരണം ചെയ്തു. ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ എക്‌സിക്യൂട്ടീവ് അംഗം സി. സുരേഷ് രണ്ടാം സ്ഥാനക്കാര്‍ക്കുള്ള ട്രോഫികള്‍ വിതരണം ചെയ്തു. വ്യക്തിഗത ട്രോഫികള്‍ ജില്ലാ സ്പോര്‍ട്സ് ഓഫീസര്‍ ടി. മുരുകന്‍രാജ് സമ്മാനിച്ചു. ഫുട്‌ബോള്‍ കോച്ച് എം. അന്‍വര്‍ സാദത്ത് നന്ദി പറഞ്ഞു.
Follow us on :
Tags:
More in Related News
Please select your location.