Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഉപജില്ല സ്‌കൂൾ കായികമേളയുടെ സമാപനസമ്മേളനം

10 Oct 2024 18:00 IST

- WILSON MECHERY

Share News :

ചാലക്കുടി : ചാലക്കുടി ഉപജില്ല സ്‌കൂൾ കായികമേളയുടെ സമാപനസമ്മേളനം ചാലക്കുടി ബ്ലോക്ക് പഞ്ചായത്ത്

പ്രസിഡന്റ് വേണു കണ്ഠരുമഠത്തിൽ ഉദ്ഘാടനം ചെയ്‌തു. വാർഡ് കൗൺസിലർ ബിന്ദു ശശികുമാർ 

അധ്യക്ഷത വഹിച്ചു. നഗരസഭ ഉപാധ്യക്ഷ ആലീസ് ഷിബു സമ്മാനവിതരണം നടത്തി. മറ്റത്തൂർ പഞ്ചായത്ത് പ്രസിഡന്റ് വി.ബി.അശ്വതി, കോടശ്ശേരി പഞ്ചായത്ത് പ്രസിഡൻ്റ് കെ.പി. ജയിംസ്, അതിരപ്പിള്ളി പഞ്ചായത്ത് പ്രസിഡന്റ് ആതിര ദേവരാജൻ, വരന്തരപ്പിള്ളി പഞ്ചായത്ത് പ്രസിഡൻ്റ് അജിത, ഉപജില്ല വിദ്യാഭ്യാസ ഓഫിസർ പി.ബി.നിഷ, സ്പോർട്‌സ് കൺവീനർ എം.ജെ. ജോജു, കൊടകര ബിപിസി വി.ബി.സിന്ധു, ചാലക്കുടി ജിഎംബിഎച്ച്എസ്എസ് പ്രിൻസിപ്പൽ എ.എം.ബിന്ദു, ചാലക്കുടി ജിവിഎച്ച് എസ്എസ് പ്രിൻസിപ്പൽ ഇ.എം.ബിന്ദു, ചാലക്കുടി ജിവിഎച്ച്എസ്എസ് പ്രധാനാധ്യാപിക പി.എസ്.സംഗീത, എച്ച്എം ഫോറം ജോയിന്റ് കൺവീനർ എൻ.ടി. നമിത, പ്രധാനാധ്യാപക പ്രതിനിധി എ. ജാനറ്റ് സ്റ്റീഫൻ, അധ്യാപക പ്രതിനിധികളായ സാജു ജോർജ്, സി.ആർ.രാഗേഷ്, കെ.എം.അനിലാഷ്, കെ.യു.ദിലീപ്, അനധ്യാപക പ്രതിനിധി കെ.സനൽ എന്നിവർ പ്രസംഗിച്ചു.

എൽപി മുതൽ ഹയർസെക്കൻഡറി വിഭാഗം വരെയുള്ള വിദ്യാർഥികളാണ് കായിക മേളയിൽ പങ്കെടുത്തത്. 80 വിദ്യാലയങ്ങളിൽ നിന്നായി 2500 ലേറെ കായികതാരങ്ങളാണു മേളയിൽ മാറ്റുരച്ചത്.

Follow us on :

More in Related News