Tue Dec 12, 2023 10:56 PM 1ST
Location
Sign In
15 Dec 2024 17:00 IST
Share News :
മസ്‌കറ്റ്: കൃസ്മസ് പടിവാതിക്കൽ എത്തി നിൽക്കെ പള്ളികളിൽ ഒരുക്കങ്ങൾ തകൃതിയായി നടക്കുന്നു. കൃസ്തീയ വേഷം ധരിച്ചു ഫോട്ടോ ഷൂട്ടിൽ പങ്കെടുത്തും, റീൽസ് തയ്യാറാക്കിയും പുതിയ തലമുറ കൃസ്മസിനെ വരവേൽക്കുകയാണ്.
ഓൺലൈൻ ഷോപ്പിംങ്ങ് സജീവമായതോടെ അത് വഴി സാധനങ്ങൾ വാങ്ങിക്കുന്നവരുടെ എണ്ണവും കൂടിയിട്ടുണ്ട്. ലോകമെമ്പാടുമുള്ള ക്രൈസ്തവ വിശ്വാസികൾ ഭക്തി ആദരവോടെ കൊണ്ടാടുന്ന ദിനങ്ങൾ കടന്ന് വരുമ്പോൾ പ്രവാസ ലോകത്തും ആഘോഷ തയ്യാറെടുപ്പുകൾ തുടങ്ങി കഴിഞ്ഞു.
മാളുകളിലും സൂപ്പർ മാർക്കറ്റുകളിലും പ്രത്യേക കൃസ്മസ് ഇടങ്ങൾ ഒരുക്കി ആവശ്യം വേണ്ട സാധനങ്ങൾ നിരത്തി വരവേൽപ്പിന് ഒരുങ്ങി കഴിഞ്ഞു. മെഴുക് തിരി മുതൽ പപ്പാ തൊപ്പി വരെ വിപണിയിൽ ലഭ്യമാണ്, എന്നാൽ ഡിമാന്റ് ക്രിസ്മസ് സ്റ്റാറിന് തന്നെ ഡിജിറ്റൽ സ്റ്റാർ മുതൽ സാധാരണ സ്റ്റാർ വരെ വിപണിയിൽ ലഭ്യമാണ്. സ്റ്റാറിനകത്ത് വെളിച്ചം എത്തിക്കാൻ നീളമുള്ള വയർ സംവിധാനം ആവശ്യമില്ലാത്ത സോളാർ, ഡിജിറ്റൽ, ബാറ്ററി എന്നിങ്ങനെയുള്ള സ്റ്റാറുകൾ മാർക്കറ്റിൽ ഉണ്ട്. യേശുവിന്റെ ജനനമറിഞ്ഞു ബെത്‌ലഹേമിലേക്കു യാത്രതിരിച്ച ജ്ഞാനികൾക്ക് വഴികാട്ടിയായ നക്ഷത്രത്തെയാണ് നക്ഷത്രവിളക്കുകൾ തൂക്കി അനുസ്മരിക്കുന്നത്.
അതുപോലെ തന്നെ അലങ്കാര വിളക്കുകൾ, പല രൂപത്തിലും മാർക്കറ്റിൽ ഉണ്ട്. പുൽകൂടും, മിനിയേച്ചർ ലൈറ്റും, നക്ഷത്രങ്ങളും, ക്രിസ്മസ് ട്രീയും അതിന്റെ വിളക്കുകളും തൂക്കിയിടാനുള്ള ഗിഫ്റ്റ്, ക്രിസ്മസ് പപ്പാ ഡ്രെസ്സുകൾ, കരോൾ സംഘങ്ങൾക്കുള്ള വസ്ത്രങ്ങൾ, വാദ്യ ഉപകരണങ്ങൾ എന്നിങ്ങനെ എല്ലാ ഒരുക്കങ്ങൾക്കുള്ള സാധനങ്ങളും മാർക്കറ്റിൽ എത്തിയിട്ടുണ്ട്.
റെഡിമെയ്ഡ് പുൽകൂടുകൾക്ക് ഡിമാന്റ് ഏറെയാണ്. ആവശ്യം കഴിഞ്ഞാൽ അഴിച്ചു പെട്ടിയിൽ സൂക്ഷിക്കാൻ പറ്റുകുന്നവയാണ് കൂടുതലും വിറ്റു പോകുന്നത്. ഡെക്കറേഷൻ ലൈറ്റുകൾ, അലങ്കാര വസ്തുക്കൾ, പ്രത്യേക ഡ്രെസ്സുകൾ, എന്നിവയും വിൽപ്പനയ്ക്ക് ഉണ്ട്.
ക്രിസ്മസ് ട്രീ ചെറുതു മുതൽ വലുത് വരെ ആവശ്യമുള്ള ഉയരത്തിൽ നിർമിക്കാൻ ആവും വിധം സൈസുകളിൽ ലഭ്യമാണ്. കൃസ്മസിന് മുൻപ് വീടുകളിൽ ഉണ്ടാക്കുന്ന നക്ഷത്രങ്ങളും, ക്രിസ്മസ് മരങ്ങളും പുൽകൂടുകളും ഇന്ന് മാർക്കറ്റിൽ നിന്ന് വാങ്ങിക്കുകയാണ് ചെയ്യുന്നത്.
പോയകാലത്ത് കുടുംബങ്ങൾ ഒത്തുചേർന്നു നിർമ്മിച്ച പലതും എളുപ്പത്തിലും ഭംഗിയിലും വിപണിയിൽ ലഭ്യമാകുന്ന പ്രവാസ ലോകത്ത് ആഘോഷത്തിന് മുൻകൂട്ടിയുള്ള തയ്യാറെടുപ്പ് ഇല്ല എന്ന് പറയാം.
വിശ്വാസികളുടെ വീടുകൾ ഇനി ഉയർത്തെഴുന്നേൽപ്പിന്റെ ആഘോഷത്തിനായി വ്രതത്തോടെയുള്ള കാത്തിരിപ്പാണ്. വരവറിയിച്ചുകൊണ്ട് കരോൾ സംഘങ്ങൾ സജീവമായി. വീടുകൾ കയറിയിറങ്ങി കുട്ടികളും മുതിർന്നവരും ക്രിസ്മസ് വരവറിയിച്ചു കൊണ്ടിരിക്കുന്നു.
റിപ്പോർട്ട്: റഫീഖ് പറമ്പത്ത്
⭕⭕⭕⭕⭕⭕⭕⭕⭕
ഗൾഫ് വാർത്തകൾക്കായി https://enlightmedia.in/news/category/gulf & https://www.facebook.com/MalayalamVarthakalNews?mibextid=kFxxJD
ഗൾഫ് വാർത്തകളും, ജോലി ഒഴിവുകളും അറിയുന്നതിനായി വാട്സ്ആപ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/L0A5fecOrEXEg27R3RFc1a
⭕⭕⭕⭕⭕⭕⭕⭕⭕
For: News & Advertisements: +968 95210987 / enlightmediaoman@gmail.com
⭕⭕⭕⭕⭕⭕⭕⭕⭕
Follow us on :
Tags:
More in Related News
Please select your location.