Tue Dec 12, 2023 10:56 PM 1ST

Location  

Sign In

 കൊളസ്‌ട്രോൾ കുറയ്ക്കും ഒലിവ് ഓയില്‍, വിദേശി എങ്കിലും ഗുണങ്ങള്‍ ഏറെ!

29 Mar 2024 15:09 IST

Enlight News Desk

Share News :

തികച്ചും വിദേശിയാണെങ്കിലും ഒലിവ് ഓയില്‍  ലോകത്തിലെ ഏറ്റവും ആരോഗ്യകരമായ എണ്ണകളിലൊന്നായാണ് കണക്കാക്കപ്പെടുന്നത്. 
സാധാരണ ഒലിവ് ഓയില്‍,  വിർജിൻ ഒലിവ് എണ്ണ, എക്സ്ട്രാ വിർജിൻ ഒലിവ് ഓയില്‍ തുടങ്ങി വിവിധ തരങ്ങളിൽ ഇവ ഇന്ന് ഇന്ത്യയില്‍  ലഭ്യമാണ്. ചെറിയ എരിവോടുകൂടിയ രുചികരമായ ഈ എണ്ണ പാചകങ്ങളിൽ ഉൾപ്പെടുത്തുന്നത്  ഗുണകരമാണ്.  ഒലിവ് എണ്ണ പച്ചക്കറികൾ വഴറ്റാനും സാലഡിൽ ഒഴിച്ച് കഴിക്കുവാനും  ഉത്തമമാണ്.    
പഠനങ്ങള്‍ പറയുന്നതനുസരിച്ച് ഒലിവ് ഓയിലിനുള്ള ഗുണങ്ങള്‍ എണ്ണമറ്റതാണ്.  ഒലിവ് ഓയില്‍ ചീത്ത കൊളസ്‌ട്രോൾ കുറയ്ക്കാന്‍ സഹായകമാണ്. കൊളസ്ട്രോള്‍ കൂടുതലുള്ളവര്‍ ഭക്ഷണത്തില്‍ ഒലിവ് ഓയില്‍ ഉപയോഗിക്കുന്നത് കൊളസ്ട്രോള്‍ നിയന്ത്രിക്കാന്‍ സഹായകമാണ്

ആരോഗ്യപരമായ നിരവധി ഗുണങ്ങൾ മാത്രമല്ല, ചര്‍മ്മ സൗന്ദര്യ സംരക്ഷണത്തിനും ഇത് ഏറെ സഹായകമാണ്.  
 ഒലിവ് ഓയില്‍ പതിവായി ഉപയോഗിക്കുന്നതിലൂടെ  ചര്‍മ്മത്തിന്‍റെ വരണ്ട അവസ്ഥ പൂര്‍ണമായും മാറ്റി മൃദുവാക്കി മാറ്റാന്‍ സാധിക്കും. ആന്‍റി ഏജിംഗ്, മോയ്സ്ചറൈസിംഗ് ഗുണങ്ങള്‍ ഉള്ളതിനാല്‍ ചര്‍മ്മത്തെ എല്ലാ തരത്തിലും മനോഹരമാക്കാനും ഒലിവ് ഓയില്‍ സഹായകരമാണ്.  

മസാജ് ചെയ്യുന്നത് വളരെ പ്രധാനപ്പെട്ട ഒരു ചര്‍മ്മ സംരക്ഷണ മാര്‍ഗമാണ്. ഇതിനായി ഒലിവ് ഓയില്‍ ഉപയോഗിച്ചാല്‍ ഗുണം ഇരട്ടിയാകും. മങ്ങിയതും വരണ്ടതുമായ ചര്‍മ്മത്തെ പുനരുജ്ജീവിപ്പിക്കാന്‍ ഒലിവ് ഓയില്‍ പതിവായി മസാജ് ചെയ്യാം. ഇത് രക്തചംക്രമണം മെച്ചപ്പെടുത്തുക മാത്രമല്ല ചര്‍മ്മത്തിന് ആവശ്യമായ പോഷണം നല്‍കുകയും ചെയ്യുന്നു.
ചര്‍മ്മത്തെ കൂടുതല്‍ ഈര്‍പ്പമുള്ളതാക്കി മാറ്റാനും ഇത് സഹായകമാക്കുന്നു.

ആരോഗ്യകരമായ കൊഴുപ്പുകളാല്‍ സമ്പന്നമാണ്  ഒലിവ് ഓയില്‍.  ഇത് ചര്‍മ്മത്തില്‍ ഈര്‍പ്പം നിലനിര്‍ത്താന്‍ സഹായിക്കുന്ന ഇത് ഒരു മികച്ച പ്രകൃതിദത്ത മോയ്‌സ്ചറൈസറാണ്.  ചര്‍മ സുഷിരങ്ങളിലെ സെബം ഉത്പാദനം നിയന്ത്രിക്കാനും ചര്‍മ്മത്തിലെ അമിതമായ എണ്ണയെ തടയാനും സഹായിക്കുന്നു. സ്വാഭാവിക ജലാംശം ഉള്ള ഒരു ചര്‍മ്മം നിങ്ങള്‍ക്ക് നല്‍കാനും ഇത് സഹായിക്കുന്നു.

Follow us on :

More in Related News