Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വഖഫ് ഭേദഗതി ഗൂഡ നിയമത്തിനെതിരെ ചേന്ദമംഗല്ലൂർ മഹല്ല് കോഡിനേഷൻ ബഹുജന റാലി പ്രതിഷേധമിരമ്പി .

11 Apr 2025 19:48 IST

UNNICHEKKU .M

Share News :

മുക്കം:  വഖ്ഫ്സ്വത്തുകൾഅധീനപ്പെടുത്താനുള്ള  കേന്ദ്ര സർക്കാറിൻ്റെ ഗൂഢ നീക്കമായ വഖ്ഫ് ഭേദഗതി നിയമത്തിനെതിരെ ജാതി മത ഭേദമന്യേമതേതരവിശ്വാസികളെ അണിനിരത്തി ചേന്ദമംഗല്ലൂർ മഹല്ല് കോർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ  റാലിയിൽ പ്രതിഷേധമിരമ്പി. പ്രദേശത്തെ പന്ത്രണ്ട് പള്ളി കമ്മിറ്റികളുടെ ഐക്യവേദിയാണ് മഹല്ല് കോർഡിനേഷൻ കമ്മിറ്റി. വെള്ളിയാഴ്ച ജുമുഅ: നമസ്കാരത്തിന് ശേഷം നടന്ന പ്രതിഷേധ റാലിയിൽ വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളും മറ്റു പൗരപ്രമുഖരും സ്ത്രീകളടക്കം വൻ ജനാവലി അണിനിരന്നപ്പോൾ ഗ്രാമ വീഥികൾ പ്രതിഷേധത്തിൻ്റെ അലകടലായി. വഖ്ഫ് ഭേദഗതി നിയമത്തിലൂടെ ന്യൂനപക്ഷങ്ങളുടെ ക്ഷേമത്തിനായുള്ള സ്വത്ത് കൈയ്യടക്കാനും കേന്ദ്രസർക്കാറിൻ്റെനീക്കമെന്ന്  മുദ്രാവാക്യങ്ങൾ റാലിയിലുടനീളം ഉയർന്നുവന്നു. ഭേദഗതി നിയമം ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുവാനുള്ള വഴിയൊരുക്കുന്നതിനാൽ ഭേദഗതി നിയമംപിൻവലിക്കണമെന്ന ശക്തമായ ആവശ്യമാണ് റാലി മുന്നോട്ട് വെച്ചത്. വെസ്റ്റ് ചേന്ദമംഗല്ലൂർ, നോർത്ത് ചേന്ദമംഗല്ലൂർ, പുൽപറമ്പ്, ഈസ്റ്റ് ചേന്ദമംഗല്ലൂർ, ചേന്ദ മംഗല്ലൂർ അങ്ങാടി എന്നിവിടങ്ങളിൽ നിന്നും പുറപ്പെട്ട വിവിധ റാലികൾ ചേന്ദമംഗല്ലൂർ ബി.പി മൊയ്തീൻ സ്ക്വയറിൽ സംഗമിച്ചു. തുടർന്ന് നടന്ന സമാപന പരിപാടി അബൂബക്കർ ഫൈസി മലയമ്മ ഉദ്ഘാടനം ചെയ്തു. വഖ്ഫ് സ്വത്തുക്കൾ മനുഷ്യരിൽ നിന്ന് അല്ലാഹുവിലേക്കുള്ള അധികാരത്തിലേക്ക് നീങ്ങുകയും, കൈമാറുകയും ചെയ്യുകയാണ് മറ്റാർക്കും അതിനുള്ള അവകാശമില്ല അദ്ദേഹം പറഞ്ഞു. മരണാന്തര ജീവിതത്തിലെ കാലഘട്ടത്തിലേക്ക് നന്മ ആഗ്രഹിച്ച് സമർപ്പിക്കുന്ന സ്വത്താണ് വഖ്ഫ് .മതപരമായ വിശ്വാസത്തോടപ്പം സാമൂഹ്യ ധർമ്മമാണ്. കേ ന്ദ്ര ഗവൺമെൻ്റ് കൊണ്ട് വന്ന ഭേദഗതി നിയമം കിരാത നിയമാണ് അദ്ദേഹം ചൂണ്ടികാട്ടി. ലോക രാജ്യങ്ങളിൽ ഇന്ത്യ ബഹുസ്വാരതയിൽ വർണ്ണിക്കുന്ന രാഷ്ടമാണ്. ഇന്ത്യ രാജ്യത്ത് നിരവധി മതങ്ങളും, ഭാഷകളും സംസ്കാരങ്ങളുമുണ്ട്. ഇന്ത്യയിൽ ഒരോ മതക്കാർക്കും അതനുസരിച്ച് ജീവിക്കാനും പ്രചരിപ്പിക്കാനും, ആചരിക്കാനും മൗലികമായ അവകാശമുള്ള രാഷ്ടമാണ് ഇന്ത്യ. സംഘ്പപരിവാർ അധികാരത്തിൽ വന്നതോടെ ക്രമേണയും , പലപ്പോഴും, മുസ്ലിം നൂനപക്ഷത്തിൻ്റെയും. മറ്റു നൂനപക്ഷ വിഭാഗങ്ങളുടെയും അവകാശങ്ങളെയും, പൗരത്വത്തെ പോലും നിഷേധിച്ചു o തട്ടിയെടുത്തുമുള്ള അതിഭീകരമായ നിയമ നിർമ്മാണവുമായാണ് നമ്മുടെ രാജ്യം മുന്നോട്ട് പോകുന്നത് അദ്ദേഹം തുടർന്ന് പറഞ്ഞു. ഒതയമംഗലം മഹല്ല് കമ്മറ്റി വൈസ്പ്രസിഡണ്ട്  സുബൈർ കൊടപ്പന അധ്യക്ഷത വഹിച്ചു. ഭരണഘടനെയെ അവഗണിച്ചും, തള്ളി കളഞ്ഞും പൗരന്മാരുടെ അവകാശങ്ങളെ നിഷേധിച്ചും ചുട്ടെടുത്തിരിക്കയാണ് വഖ് ഭേദഗതി നിയമത്തിലൂടെ അദ്ദേഹം അഭിപ്രായപ്പെട്ടു. വഖ്ഫ് ഭേദഗതിയുടെ പ്രത്യാഘാതങ്ങൾ എല്ലാവരും മനസ്സിലാക്കിയിട്ടുണ്ട്. ഭരണഘടനയുടെ അവകാശനിഷേധമാണ്. രാജ്യത്ത് ജീവിച്ചിരിക്കുന്ന എല്ലാ മനുഷ്യർക്കും ഭരണഘടന ഉറപ്പ് തരുന്ന അവകാശങ്ങൾക്കെതിരെ കൈ വെച്ചിട്ടുള്ളേ ഭേദഗതി നിയമാണ് സംഭവിച്ചത്.

 രാജ്യത്ത് ജീവിക്കുന്നവർക്ക് അനുവദിച്ച തുല്യമായ അവകാശങ്ങൾക്കെതിരെയുള്ള കടന്ന് കയറ്റമാണിത്. ഭേദഗതി നിയമം പിൻവലിക്കണം. അദ്ദേഹം പറഞ്ഞു. കോർഡിനേഷൻ കമ്മിറ്റി കൺവീനർ സാലിഹ് കൊടപ്പന സംസാരിച്ചു.  

മജീദ് ചാലക്കൽ (സലഫി മസ്ജിദ് ) സി കെ ഗഫൂർ ( മസ്ജിദ് ഫാറൂഖ് വെസ്റ്റ് ചേന്ദമംഗല്ലൂർ) ,എം അത്താഉല്ല (ഫിർദൗസ് മസ്ജിദ് ഈസ്റ്റ് ചേന്ദമംഗല്ലൂർ) ,എ പി നസീം (മസ്ജിദ് മനാർ നോർത്ത് ചേന്ദമംഗല്ലൂർ ), മജീദ് കിളിക്കോട്ട് മസ്ജിദ് ഹമ്മാദി പുൽപറമ്പ്), കെ ഷാഫി മാസ്റ്റർ (മസ്ജിദു ദഅവ പുൽപറമ്പ്) ,ടി കെ പോക്കുട്ടി (മസ്ജിദ് അൻസാർ വെസ്റ്റ് ചേന്ദമംഗല്ലൂർ ) ,ബഷീർ കണ്ണങ്ങര (സലഫി മസ്ജിദ് പൊറ്റശേരി), കെ പി അഹമ്മദ് കുട്ടി (മംഗലശേരി മസ്ജിദ് ), കെ സി മുഹമ്മദലി, ഹാഫിള് റാഷിദ് യമാനി , ജയശീലൻ പയ്യടി, സി .കെ ഇമ്പിച്ചിമോയി,മുഹമ്മദ് കുട്ടി എം വി ,സൈഫുദ്ദീൻ നറുക്കിൽ, മുക്കം നഗരസഭ കൗൺസിലർമാരായ ഗഫൂർ മാസ്റ്റർ, ഫാത്തിമ കൊടപ്പന, റംല ഗഫൂർ ,സാറ കൂടാരം, തുടങ്ങിയവർ റാലിക്ക് നേതൃത്വം നൽകി. നേരത്തെ പൗരത്വ ഭേദഗതി ബില്ലിനെതിരെയും മഹല്ല് കോർഡിനേഷൻ കമ്മിറ്റി ഇതേപോലെ സംയുക്ത പ്രതിഷേധം നടത്തിയിരുന്നു.

ചിത്രം:ചേന്ദമംഗല്ലൂർ മഹല്ല് കോർഡിനേഷൻ കമ്മറ്റി നേതൃത്വത്തിൽ വഖ്ഫ് ഭേദഗതി നിയമത്തിനെതിരെ സംഘടിപ്പിച്ച ബഹുജന പ്രതിഷേധ റാലിയിൽ നിന്ന് '

Follow us on :

More in Related News