Tue Dec 12, 2023 10:56 PM 1ST
Location
Sign In
16 Oct 2025 21:36 IST
Share News :
കടുത്തുരുത്തി: ശബരിമലയിലെ സ്വർണ്ണക്കൊള്ളയ്ക്കും വിശ്വാസവഞ്ചനയ്ക്കുമെതിരെ കെപിസിസിയുടെ നേതൃത്വത്തിൽ കെ. മുരളീധരൻ നയിക്കുന്ന വിശ്വാസ സംരക്ഷണ ജാഥയ്ക്ക് ഒക്ടോബർ 17- ന് ഏറ്റുമാനൂരിൽ സ്വീകരണം നൽകുമെന്ന് ഡിസിസി പ്രസിഡൻറ് നാട്ടകം സുരേഷ് പത്രസമ്മേളനത്തിൽ അറിയിച്ചു.
രാവിലെ 10-ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ ഉദ്ഘാടനം ചെയ്യും.
ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിൽ നടന്ന ദുരൂഹമായ തീപിടുത്തങ്ങളെക്കുറിച്ച് അന്വേഷണം നടത്തണം,ക്ഷേത്രത്തിൽ തുടർച്ചയായി ആചാരലംഘനം നടക്കുന്നു.ഉത്സവത്തിനുള്ള കൊടിക്കൂറ കൊടിക്കയർ ഏറ്റുവ ങ്ങേണ്ടത്ആചാര വിധിപ്രകാരം തന്ത്രിയാണ്
എന്നാൽ ഇപ്പോൾ തന്ത്രിക്ക് പകരം മന്ത്രിയാണ് കൊടിക്കൂറ ഏറ്റുവാങ്ങുന്നത് -നാട്ടകം സുരേഷ് പറഞ്ഞു. ഏറ്റുമാനൂർ മഹാദേവക്ഷേത്രത്തിൽ നിന്നും ഏറ്റവും പവിത്രമായ ഏഴരപ്പൊന്നാനയെ പുറത്തുകൊണ്ടുപോകാൻ ശ്രമം നടന്നു. ഭക്ത ജനങ്ങളുടെ ശക്തമായ എതിർപ്പിനെ തുടർന്നാണ് ഇത് നടക്കാതെ പോയത്. വിവാദത്തിൽപെട്ട ഉദ്യോഗസ്ഥന്റെ കാലത്താണിത്.
താൽക്കാലിക ജീവനക്കാരനായി ദേവസ്വത്തിൽ എത്തിയ ഈ ഉദ്യോഗസ്ഥൻ എങ്ങനെ ഉന്നതസ്ഥാനത്തെത്തിയതെന്നും
ഇക്കാര്യത്തിൽ സമഗ്ര അന്വേഷണം വേണമെന്നും
നാട്ടകം സുരേഷ് ആവശ്യപ്പെട്ടു.വിശ്വാസ സംരക്ഷണ യാത്ര വൻ വിജയമാക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഡിസിസി ജനറൽ സെക്രട്ടറി എം. മുരളി,കെ. ജി .ഹരിദാസ്, ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻറ് ജോറായി പൊന്നാറ്റിൽ, മണ്ഡലം പ്രസിഡൻ്റ് ജോയ് പൂവംനിൽക്കുന്നതിൽ, ഏറ്റുമാനൂർ നഗരസഭാ പ്രഥമ ചെയർമാൻ ജയിംസ് തോമസ് പ്ലാക്കിത്തൊട്ടി എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.
Follow us on :
Tags:
More in Related News
Please select your location.