Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഭർതൃവീട്ടിൽ കൊടിയ മർദ്ദനം:യുവതിയെ ഭർതൃവീട്ടിൽ നിന്നും പുറത്താക്കരുതെന്നും ഭർതൃവീട്ടുകാരുടെ വഹകളും മറ്റും കൈമാറ്റം ചെയ്യരുതെന്നും ചാവക്കാട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ്‌ മജിസ്‌ട്രേറ്റ് വി.ശാരികസത്യൻ ഉത്തരവിട്ടു

29 Sep 2024 18:46 IST

- MUKUNDAN

Share News :

ചാവക്കാട്:യുവതിയെ ഭർതൃവീട്ടിൽ നിന്നും പുറത്താക്കരുതെന്നും ഭർതൃവീട്ടുകാരുടെ വഹകളും മറ്റും കൈമാറ്റം ചെയ്യരുതെന്നും ചാവക്കാട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ്‌ മജിസ്‌ട്രേറ്റ് വി.ശാരിക സത്യൻ ഉത്തരവിട്ടു.കൂടാതെ ഭർതൃസഹോദരൻ പണയം വെച്ച യുവതിയുടെ സ്വർണാഭരണങ്ങൾ ഭർതൃവീട്ടുകാർക്ക് തിരിച്ചുനൽകുകയോ,ലേലത്തിന് വെക്കുകയോ മറ്റോ ചെയ്യരുതെന്നും പണയം എടുത്ത സ്വകാര്യ സ്ഥാപനത്തിനോടും കോടതി ഉത്തരവിട്ടു.ചാവക്കാട് പോക്കാക്കില്ലത്ത് വീട്ടിൽ ഷഹന ഗാർഹിക പീഡനനിയമ പ്രകാരം ഭർത്താവായ ചാഴൂർ കുളങ്ങര വീട്ടിൽ ഷിജാദ്,മാതാപിതാക്കളായ അബ്ദുൽകാദർ,ഷാജിത,സഹോദരൻ ബാദുഷ എന്നിവർക്കെതിരെ കൊടുത്ത ഗാർഹിക പീഡന നിയമപ്രകാരമുള്ള ഹർജിയിലാണ് ഉത്തരവ്.എതിർകക്ഷിയും ഭർത്താവുമായ ഷിജാദിനെ പറ്റി വിവാഹത്തിന് മുമ്പ് വീട്ടുകാർ അനേഷിച്ചിരുന്നുവെങ്കിലും ആൾ മദ്യത്തിനും,മയക്കുമരുന്നിനും അടിമയാണെന്ന കാര്യവും ക്രിമിനൽ കേസുകളിലെ പ്രതിയാണെന്ന കാര്യവും ഹർജിക്കാരിക്കും,വീട്ടുകാർക്കും മനസിലായിരുന്നില്ല.വിവാഹശേഷം അധികനാൾ കഴിയും മുൻപ് തന്നെ ഭർത്താവിന്റെ സ്വഭാവത്തിൽ ഗണ്യമായ മാറ്റങ്ങൾ വരികയും,ഹർജിക്കാരിക്ക് വിവാഹസമ്മാനമായി കിട്ടിയ സ്വർണാഭരണങ്ങൾ കുറവാണെന്നും സൗന്ദര്യം കുറവാണെന്നും,കൂടുതൽ സ്വർണ്ണാഭരണങ്ങളും പണവും ആവശ്യപ്പെട്ട് എതിർകക്ഷികൾ ശാരീരികമായും,മാനസികമായും പീഡിപ്പിച്ചിട്ടുള്ളതും പട്ടികജാതിയിൽപ്പെട്ട ഹർജിക്കാരിയുടെ പിതാവിനെ ജാതിപ്പേര് ആളുകളുടെ മുന്നിൽ വെച്ച് വിളിച്ച് പറഞ്ഞ് അപമാനിക്കാറുണ്ടായിരുന്നു.ഭർതൃവീട്ടിൽ വെച്ചുള്ള കൊടിയ മർദ്ദനത്തെ തുടർന്ന് പലപ്പോഴും പരിക്കേൽക്കുമ്പോൾ ഹർജിക്കാരി മാതാപിതാക്കളെ വിളിച്ച് വരുത്തിയാണ് ആശുപത്രിയിൽ പോകാറ്.വിവിധ സന്ദർഭങ്ങളിൽ പള്ളി കമ്മിറ്റിക്കാരും,മറ്റും മധ്യസ്ഥ വഹിച്ച് എതിർകക്ഷികൾ മേലിൽ എതിർകക്ഷിയെ ഉപദ്രവിക്കില്ല എന്ന് ഉറപ്പുകൾ നൽകിയിരുന്നുവെങ്കിലും ആയതൊന്നും പാലിക്കാതെ ഉപദ്രവങ്ങൾ തുടർന്ന് വരികയായിരുന്നു.ഈയിടെ മകന്റെ മുൻപിൽ വെച്ച് വീണ്ടും ഉപദ്രവിച്ച്‌ വീട്ടിൽ നിന്നും ബലം പ്രയോഗിച്ച് ഇറക്കി വിട്ടു.കടപ്പുറം അഞ്ചങ്ങാടിയിൽ വാടകവീട്ടിൽ അഭയം പ്രാപിച്ചു.മാതാപിതാക്കൾ ഹർജിക്കാരിയോടുള്ള ക്രൂരപ്രവർത്തികൾ കണ്ട് മകനും മാനസിക ബുദ്ധിമുട്ടിലായി.തുടർന്ന് ഹർജിക്കാരിക്ക് അഭയം കൊടുത്ത ഹർജിക്കാരിയുടെ മാതാവിനും മറ്റും ഫോണിലേക്കും മറ്റും അശ്ലീല മെസ്സേജുകളും ഭീഷണികളും തുടർന്നത് കൊണ്ട് പോലീസിൽ പരാതി കൊടുത്തെങ്കിലും ഭർത്താവും അനിയനും സ്റ്റേഷനിലെ സ്ഥിരം പ്രതികളായതിനാൽ അവർക്കെതിരെ പോലീസ് നടപടികളൊന്നും എടുത്തിട്ടില്ല.തുടർന്ന് ഹർജിക്കാരി അഭിഭാഷകൻ സുജിത് അയിനിപ്പുള്ളി മുഖാന്തിരം ചാവക്കാട് മജിസ്‌ട്രേറ്റ് കോടതിയിൽ  സ്വകാര്യ അന്യായം ഫയലാക്കിയതിനെ തുടർന്ന് കോടതി നടപടികളെടുക്കുകയായിരുന്നു.

Follow us on :

More in Related News