Tue Dec 12, 2023 10:56 PM 1ST
Location
Sign In
04 Sep 2024 16:03 IST
Share News :
ചാലക്കുടി:
ചാലക്കുടി സെന്റ് മേരീസ് ഫൊറോന ദൈവാലയത്തിൽ പരി. കന്യകാമാതാവിന്റെ പിറവിത്തിരുന്നാൾ സെപ്തംബർ 8
ഞായറാഴ്ച ആഘോഷിക്കപ്പെടുന്നു.
സെപ്തംബർ 7 ശനിയാഴ്ച വൈകിട്ട് 5 നാണ് ഇരിങ്ങാലക്കുട രൂപതാ വികാരി ജനറാൾ ഫാ.ജോസ് മാളിയേക്കലിന്റെ നേതൃത്വത്തിൽ മാതാവിന്റെ തിരുസ്വരൂപം പന്തലിൽ പരസ്യമായി എഴുന്നള്ളിച്ച് വയ്ക്കുന്നത്.
തിരുനാൾ ദിനമായ ഞായറാഴ്ച കാലത്ത് 7.30 ന്റെ വികുർബാനയ്ക്ക് ശേഷം 8.30 ന് വികാരി ഫാ. വർഗ്ഗീസ് പാത്താടന്റെ കാർമികത്വത്തിൽ മാർ സ്‌റ്റീഫൻ ചെറപ്പണത്ത് (അപ്പസ്തോലിക് വിസിറ്റേറ്റർ യൂറോപ്പ്) മറ്റ് പ്രമുഖ വ്യക്തികൾ, ഇടവക ജനങ്ങൾ എന്നിവരുടെ സാന്നിധ്യത്തിൽ 50 അടി നീളവും 150 കിലോ തൂക്കവുമുള്ള പരിശുദ്ധ കന്യകാമറിയത്തിൻ്റെ ജന്മദിന കേക്ക് മുറിക്കൽ ശുശ്രൂഷ നടത്തുന്നു. സജീവ് വട്ടോലി, നിർമ്മല എൻജിനീയറിങ് കോളേജ് ആണ് കേക്ക് സ്പോൺസർ ചെയ്തിരിക്കുന്നത്. തുടർന്ന് 9 മണിക്ക് നേർച്ച ഊട്ട് വെഞ്ചിരിപ്പ് നടത്തുന്നു. 9 a.m. to 3pm വരെയാണ് പാരീഷ്ഹാളിൽ നേർച്ച ഊട്ട് ഒരുക്കിയിരിക്കുന്നത്.കാലത്ത് 9.30 ന് ആഘോഷമായ തിരുനാൾ കുർബാന മാർ സ്‌റ്റീഫൻ ചെറപ്പണത്ത് അർപ്പിക്കുന്നു. തുടർന്ന് ഓരോ മണിക്കൂർ ഇടവിട്ട് ദേവാലയത്തിൽ വിശുദ്ധ കുർബാനകൾ ഉണ്ടായിരിക്കുന്നതാണ്. വൈകിട്ട് പ്രസിദ്ധമായ മാതാവിന്റെ കൂട് തുറക്കൽ ചടങ്ങിനു ശേഷം തിരുസ്വരൂപം പന്തലിൽ പ്രതിഷ്ഠിച്ച് നേർച്ചയും പൊന്നുചാർത്തലും നടത്താനുള്ള സൗകര്യം ഒരുക്കുന്നതാണ്.
വൈകിട്ട് 5 മണിക്ക് ചാലക്കുടി ഇടവകയിലെ വൈദികർ പങ്കെടുക്കുന്ന വികുർബാനയ്ക്ക് ശേഷം ആറുമണിക്ക് തിരുനാൾ പ്രദക്ഷിണം. പടിഞ്ഞാറെ കുരിശുചുറ്റി ആയിരങ്ങൾ പങ്കെടുക്കുന്ന പ്രദക്ഷിണത്തിനു ശേഷം കണ്ണിന് ആനന്ദകരമായ അനുഭവം നൽകുന്ന വർണ്ണക്കാഴ്ച. തുടർന്ന് 7.30 മുതൽ 9 മണി വരെ പള്ളിയങ്കണത്തിൽ ബാൻഡ് സെറ്റ് സൗഹൃദ മത്സരവും ഉണ്ടായിരിക്കും. ഈ വർഷം 15,000 പേർക്കാണ് ഊട്ട് സദ്യ ഒരുക്കിയിരിക്കുന്നത് എന്ന്
വാർത്താസമ്മേളനത്തിൽ വികാരി, ഫാ. വർഗീസ് പാത്താടൻ, അസിസ്റ്റന്റ് വികാരിമാരായ ഫാ. ജിബിൻ നായത്തോടൻ, ഫാ. ഡിക്‌സൺ കാഞ്ഞൂ ക്കാരൻ, ജനറൽ കൺവീനർ ദേവസികുട്ടി പനേക്കാടൻ, കൈക്കാരൻ ജോൺ ആളുക്കാരൻ, പബ്ലിസിറ്റി കൺവീനർ നിശാന്ത് ഡി. കുള എന്നിവർ അറിയിച്ചു.
Follow us on :
Tags:
More in Related News
Please select your location.