Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ചാലക്കുടി സെൻ്റ് മേരീസ് ഫൊറോന ഇടവകയിൽ പരി.കന്യകാമറിയത്തിൻ്റെ തിരുനാളിനു കൊടിയേറി

31 Aug 2024 18:12 IST

WILSON MECHERY

Share News :

 ചാലക്കുടി : സെൻ്റ് മേരീസ് ഫൊറോന പള്ളിയിൽ പരിശുദ്ധ കന്യകാമറിയത്തിന്റെ ജനനതിരുനാളിനു വികാരി ഫാ.വർഗീസ് പാത്താടൻ കൊടി ഉയർത്തി. സഹ വികാരിമാരായ ഫാ. ജിബിൻ നായത്തോടൻ, ഫാ. ഡിക്‌സൻ എന്നിവർ സഹകാർമികത്വം വഹിച്ചു. കൈക്കാരൻ ജോൺ ആളുക്കാരൻ, ജനറൽ കൺവീനർ ദേവസിക്കുട്ടി പനേക്കാടൻ എന്നിവർ നേതൃത്വം നൽകി. കുർബാന, ലദീഞ്ഞ്, നൊവേന, പ്രദക്ഷിണം എന്നിവ നടത്തി. ഇന്നു മുതൽ 7 വരെ 5 നു കുർബാന, ലദീഞ്ഞ്, നൊവേന, പ്രദക്ഷിണം.

തിരുനാൾ ദിനമായ 8 നു 8.30 നു 50 അടി നീളമുള്ള ജന്മദിന കേക്ക് മുറിക്കൽ, 9 നു നേർച്ച ഊട്ടു വെഞ്ചിരിപ്പ്, തുടർന്നു 3 വരെ നേർച്ച ഊട്ട്, 9.30 നും 12 നും 2.30 നും 3.30 നും കുർബാന, 4.30 നു മാതാവിൻ്റെ കൂടു തുറക്കൽ, 5.30 നു കുർബാന, 6 നു പ്രദക്ഷിണം, 7 നു സൗഹൃദ ബാൻഡ്‌സെറ്റ് മത്സരം എന്നിവ നടത്തും.



Follow us on :

More in Related News