Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ചാലക്കുടി നഗരസഭ കൗൺസിൽ. വാർഷിക പദ്ധതികൾക്ക് അന്തിമ അംഗീകാരം നൽകി.

19 Aug 2024 18:16 IST

WILSON MECHERY

Share News :


ചാലക്കുടി:

നഗരസഭയുടെ വാർഷിക പദ്ധതിയിൽ സ്പിൽ ഓവർ പ്രോജക്ടുകൾ ഉൾപ്പെടുത്തി അന്തിമ അംഗീകാരം നൽകി.17.69 കോടി രൂപയുടെ പദ്ധതികളാണ് അംഗികരിച്ചത്.

ശുചിത്വം, മാലിന്യ സംസ്കരണം, പ്രതിരോധ പ്രവർത്തനങ്ങൾ എന്നിവക്ക് മുൻഗണന നൽകിയാണ് പദ്ധതികൾ തയ്യാറാക്കിയിരിക്കുന്നത്.

താലൂക്ക് ആശുപത്രിയിൽ രാത്രി കാലങ്ങളിൽ ക്യാഷ്വാലിറ്റിയിലുണ്ടാകുന്ന തിരക്കും, അതു മൂലം രോഗികൾ അനുഭവിക്കുന്ന പ്രയാസവും പരിഹരിക്കുന്നതിന്, ഇവിടെ ഒരു ഡോക്ടറുടെ സേവനം കൂടി നഗരസഭ പദ്ധതിയിൽ ഉൾപ്പെടുത്തി ഉറപ്പാക്കുന്നതിനുള്ള നടപടി സ്വീകരിക്കണമെന്ന് കൗൺസിലർ ഷിബു വാലപ്പൻ ആവശ്യപ്പെട്ടു.

രാത്രി സമയം ഒരു ഡോക്ടർ മാത്രം ഉള്ളതിനാൽ, ക്യാഷ്വാലിറ്റിയിൽ അപകടവും മറ്റുമായി എത്തുന്ന കുട്ടികൾ ഉൾപ്പെടെയുള്ള നിരവധിയാളുകൾ മണിക്കൂറുകൾ ഇവിടെ കാത്തു നിൽക്കേണ്ട അവസ്ഥയും,

ഇതു മൂലം പലപ്പോഴും ഇവിടെ എത്തുന്ന രോഗികൾക്ക് മറ്റ് ആശുപത്രികളിലേക്ക് പോകേണ്ട അവസ്ഥയും പതിവാണ്.

ഇത് രോഗികൾക്ക് ഉണ്ടാക്കുന്ന ദുരിതം ഏറെയാണ് എന്നും ചൂണ്ടിക്കാട്ടി.

ഇതിന് ഒരു പരിഹാരം എന്ന നിലയിൽ, രാത്രി സമയത്ത് ക്യാഷ്വാലിറ്റിയിൽ നഗരസഭ പദ്ധതിയിലൂടെ വേതനം നൽകി, ഒരു ഡോക്ടറെ നിയമിക്കുന്നതിന്,

നടപടി സ്വീകരിക്കാൻ കൗൺസിൽ തീരുമാനിച്ചു.

ചാലക്കുടി മൃഗാശുപത്രിയിൽ ഈവനിംഗ് സമയത്ത് ഒരു ഡോക്ടറു സേവനം കൂടി പദ്ധതി വഴി ഉറപ്പാക്കാനും കൗൺസിൽ തീരുമാനിച്ചു.

മാർക്കറ്റിൽ അറവിന് കൊണ്ടു വരുന്ന കന്നുകാലികളെ പരിശോധിക്കുന്നതിനും ഈ ഡോക്ടറുടെ സേവനം ഉപയോഗപ്പെടുത്താമെന്നും കൗൺസിൽ നിർദ്ദേശിച്ചു.

 പൊതുവിഭാഗത്തിൽ 9. 65 കോടിയും,

പട്ടികജാതി വിഭാഗത്തിൽ

1.88 കോടിയും, റോഡ് വിഭാഗത്തിൽ

3.17 കോടിയും,

റോഡിതര വിഭാഗത്തിൽ 

2.97 കോടിയും ഉൾപ്പെടെ

17.69 കോടി രൂപയുടെയും,

പദ്ധതികൾക്കാണ് കൗൺസിൽ അന്തിമ അംഗീകാരം നൽകിയത്.

ഇത് കൂടാതെKSWMP യുടെ

1.57 കോടി രൂപയുടേയും, ഹെൽത്ത് ഗ്രാൻ്റിൽ 33.51 കോടി രൂപയുടെയും ശുചിത്വ മിഷൻ വഴിയുള്ള വിവിധ

പദ്ധതികൾക്കും കൗൺസിൽ അംഗീകാരം നൽകി.

നിലവിലുള്ള പദ്ധതികളിൽ അതിദരിദ്രർക്ക് ഭവന നിർമ്മാണത്തിന് സ്ഥലംവാങ്ങൽ, വി.ആർ. പുരം കമ്യൂണിറ്റി ഹാൾ വികസനം , പടി.ചാലക്കുടി സെൻ്റ്റിന് സ്ഥലം വാങ്ങൽ,

പൊതുസ്ഥലങ്ങളിൽ ആധുനിക ടോയ്ലറ്റുകളുടെ നിർമ്മാണം, പൊതുകുളങ്ങളുടെ നവീകരണം, അംഗനവാടികൾക്ക് സ്ഥലം വാങ്ങൽ,കർഷക ചന്ത,

36 വാർഡുകളിൽ റോഡ് നിർമ്മാണത്തിന് 7 ലക്ഷം രൂപ വീതവും ഉൾപ്പെടുത്തി വികസന കാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ബിജു. S ചിറയത്ത് അവതരിപ്പിച്ച പദ്ധതികൾക്കാണ് അന്തിമ അംഗീകാരം നൽകിയത്.

ചെയർമാൻ എബി ജോർജ്ജ് അധ്യക്ഷത വഹിച്ചു.

Follow us on :

More in Related News