Tue Dec 12, 2023 10:56 PM 1ST
Location
Sign In
03 Jun 2024 19:38 IST
Share News :
മസ്‌കറ്റ്: വാഹനത്തിന് തീ പിടിക്കാതിരിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ചൂണ്ടിക്കാട്ടി ഒമാൻ സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി. വേനൽക്കാലത്ത് നിരവധി വാഹനങ്ങൾക്ക് തീപിടിക്കുന്നത് കണക്കിലെടുത്താണ് സമൂഹ മാധ്യമങ്ങളിലൂടെ മുന്നറിയിപ്പ് നൽകിയത്. വാഹനങ്ങളിലെ തീപിടിത്തം മാനുഷികവും ഭൗതികവുമായ വലിയ നഷ്ടങ്ങൾക്ക് കാരണമാകാറുണ്ട്.
വാഹനത്തിന് തീപിടിക്കാനുള്ള കാരണങ്ങൾ
ടാങ്കിൽ നിന്നോ പൈപ്പുകളിൽ നിന്നോ ഇന്ധനമോ എണ്ണയോ ഒഴുകുക.
അമിതഭാരവും കുറഞ്ഞ വായു സമ്മർദവും കാരണം ടയറുകളിൽ മർദ്ദം വർധിക്കുക.
ഇന്ധനം നിറയ്ക്കുമ്പോൾ, പുകവലി, മൊബൈൽ ഫോൺ ഉപയോഗം തുടങ്ങിയ സുരക്ഷാ നിർദേശങ്ങൾ അവഗണിക്കുക.
നിലവാരം കുറഞ്ഞ പാർട്‌സ് വാഹനത്തിൽ ഘടിപ്പിക്കുക.
യോഗ്യതയില്ലാത്ത വ്യക്തികൾ വാഹനം അറ്റകുറ്റപ്പണി നടത്തുക
റേഡിയേറ്ററിലെ വെള്ളക്കുറവ് കാരണം എൻജിൻ താപനില വർധിക്കുക.
വാഹനത്തിൽ അധിക ഇലക്ട്രിക്കൽ ആക്‌സസറികൾ ഘടിപ്പിക്കുക
ട്രാഫിക് അപകടങ്ങൾ
സുരക്ഷാ നടപടിക്രമങ്ങൾ
എൻജിൻ സ്റ്റാർട്ടാക്കുന്നതിന് മുമ്പ് വാഹനം ദിവസവും പരിശോധിക്കുകയും ഭാഗങ്ങളുടെ സുരക്ഷ ഉറപ്പാക്കുകയും ചെയ്യുക.
വാഹനം പതിവായി അറ്റകുറ്റപ്പണി നടത്തുക, പഴകിയ ഭാഗങ്ങൾ പുതിയതും
ഗുണനിലവാരമുള്ളതുമായ ഭാഗങ്ങൾ ഉപയോഗിച്ച് മാറ്റിസ്ഥാപിക്കുക.
ഇന്ധനം നിറയ്ക്കുമ്പോൾ എൻജിൻ ഓഫ് ചെയ്യുക. പുകവലിക്കരുത്.
വാഹനത്തിൽ നിലവാരം കുറഞ്ഞ പാർട്‌സ് ഉപയോഗിക്കരുത്, പ്രത്യേകിച്ച് എൻജിൻ, റേഡിയേറ്റർ, ഇലക്ട്രിക്കൽ ഭാഗങ്ങൾ, വയറുകൾ എന്നിവ.
വാഹനത്തിൽ കുട്ടികളെ ശ്രദ്ധിക്കാതെ തനിച്ചാക്കരുത്.
വാഹനത്തിൽ ഉപയോഗപ്രദമായ മാന്വൽ അഗ്‌നിശമന ഉപകരണം (ഡ്രൈ പൗഡർ) ഉണ്ടെന്ന് ഉറപ്പാക്കുക.
⭕⭕⭕⭕⭕⭕⭕⭕⭕
ഗൾഫ് വാർത്തകൾക്കായി: https://enlightmedia.in/news/category/gulf
For: News & Advertisements
+974 55374122 / +968 95210987
⭕⭕⭕⭕⭕⭕⭕⭕⭕
Follow us on :
Tags:
More in Related News
Please select your location.