Tue Dec 12, 2023 10:56 PM 1ST
Location
Sign In
13 May 2025 17:40 IST
Share News :
മുക്കം (കോഴിക്കോട്) : സി ബി എസ് സി 2024-25 വർഷത്തെ 10, 12 ക്ലാസ്സ് ബോർഡ് പരീക്ഷകളിൽ കളൻ തോട് എം.ഇ.എസ് രാജസിഡൻഷ്യൽ ഇംഗ്ലീഷ് സ്ക്കൂൾ നൂറ് മേനിയുടെ ഇരട്ട വിജയം തിളക്കം വീണ്ടും നിലനിർത്തി വിദ്യാലയത്തിന്റെ വിജയഗാഥ തുടരുന്നു. പന്ത്രണ്ടാം ക്ലാസ്സിൽ പരീക്ഷ എഴുതിയ 88 വിദ്യാർത്ഥികളിൽ 88 പേരും അഭൂതപൂർവഹമായ വിജയം നേടി ഉന്നത വിദ്യാഭ്യാസത്തിന് അർഹത നേടിയത്. 68 ഡിസ്റ്റിംക്ഷനും 20 ഫസ്റ്റ് ക്ലാസ്സുമാണ് വിദ്യാർത്ഥികൾ നേടിയത് . സയൻസ് വിഭാഗത്തിൽ പരീക്ഷ എഴുതിയ 60 കുട്ടികളിൽ 47 പേർക്ക് ഡിസ്റ്റിംക്ഷനും, 13 പേർക്ക് ഫസ്റ്റ് ക്ലാസും കരസ്ഥമാക്കി. 28 കുട്ടികൾ പരീക്ഷ എഴുതിയ കോമേഴ്‌സ് വിഭാഗത്തിൽ 21 പേർക്ക് ഡിസ്റ്റിംക്ഷനും, 7 പേർക്ക് ഫസ്റ്റ് ക്‌ളാസ്സും ലഭിച്ചു. സയൻസ് വിഭാഗത്തിൽ ദേവി കൃഷ്ണ 96.2%വും, കോമേഴ്‌സ് വിഭാഗത്തിൽ ദുർഗാശങ്കർ 98% വും നേടിയെടുത്തുകൊണ്ടു വിദ്യാലയത്തിലെ ഉയർന്ന മാർക്കു കരസ്ഥമാക്കിയ വിദ്യാർത്ഥികളായി .
പരീക്ഷയെഴുതിയ 94 പേരും വിജയിച്ചു, അതേസമയം പത്താം ക്ലാസിലും നൂറിൻ്റെ വിജയം ഉറപ്പിച്ചു. പരീക്ഷയെഴുതിയ 22 പേർ 90% മാർക്കിന് മുകളിൽ കരസ്ഥമാക്കി.
61 പേർ ഡിസ്റ്റിങ്ഷനിൽ അർഹരായി
98. 6% നേടി ദിൻ ആഖിൽ ഫറാഷ് സ്കൂളിൽ ഒന്നാമതായി. വിജയ തിളക്കത്തിന് പിന്നിൽ പ്രവർത്തിച്ച അധ്യാപകരെയും , പ്രിൻസിപ്പൽ , വൈസ് പ്രിൻസിപ്പൽ , ഹെഡ്മാസ്റ്റർ , സെക്ഷൻഹെഡ്സ് തുടങ്ങിയവരെ സ്കൂൾ മാനേജ്‌മെന്റ് അഭിനന്ദിച്ചു .
ചിത്രം: കളൻ തോട് രാജ റസിഡൻഷ്യൽ ഇംഗ്ലീഷ് സ്ക്കൂളിൽ ലെ 10, 12 , പരീക്ഷയിൽ നൂറ് മേനി നേടിയ വിദ്യാർത്ഥികൾ അധ്യാപകരോടപ്പം
Follow us on :
Tags:
More in Related News
Please select your location.