Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കാര്‍മല്‍ ഹയര്‍സെക്കന്ററി സ്‌കൂള്‍, ചാലക്കുടി ഗോള്‍ഡന്‍ ജൂബിലി ആഘോഷങ്ങള്‍ക്ക് ആരംഭം

13 Aug 2024 19:20 IST

WILSON MECHERY

Share News :

ചാലക്കുടി

ചാലക്കുടി കാര്‍മല്‍ ഹയര്‍സെക്കന്ററി സ്‌കൂള്‍ ഗോള്‍ഡന്‍ ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം ബഹുമാനപ്പെട്ട ചാലക്കുടി എം.പി. ശ്രീ ബെന്നി ബെഹനാന്‍ നിര്‍വ്വഹിച്ചു. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ആഘോഷങ്ങള്‍ വളരെ ലളിതമായിട്ടാണ് സംഘടിപ്പിച്ചത്. ഉദ്ഘാടന ആഘോഷങ്ങള്‍ക്കായി മാറ്റിവച്ച തുകയുടെ ഒരു ഭാഗവും, കുട്ടികള്‍ ശേഖരിച്ച തുകയും ചേര്‍ത്ത് 3,94,107/- രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നല്‍കി.

ജൂബിലിവര്‍ഷ പരിപാടികളുടെ ഭാഗമായി നടപ്പിലാക്കുന്ന കാരുണ്യസ്പര്‍ശം പദ്ധതിയിലൂടെ സ്‌കൂളിലെ കുട്ടികളും, മാതാപിതാക്കളും, അഭ്യുദയകാംക്ഷികളും, അധ്യാപക-അനധ്യാപകരും ചേര്‍ന്ന് സ്‌കൂളിലെ തന്നെ അനധ്യാപികയ്ക്ക് നിര്‍മ്മിച്ചു നല്‍കുന്ന സ്‌നേഹഭവനത്തിന്റെ താക്കോല്‍ദാന കര്‍മ്മം എം.പി. ബെന്നി ബെഹനാന്‍ നിര്‍വ്വഹിച്ചു. കൂടാതെ 50-ാം വര്‍ഷത്തില്‍ 50 ഡയാലിസിസ് രോഗികള്‍ക്കുള്ള ചികിത്സാ സഹായത്തിനുള്ള തുക, സെന്റ് ജെയിംസ് ആശുപത്രി ഡയറക്ടര്‍ റവ. ഫാ. ആന്റോ ആലപ്പാടന് ചാലക്കുടി എം.എല്‍.എ. ടി.ജെ. സനീഷ്‌കുമാര്‍ ജോസഫ് കൈമാറി.

സ്‌കൂള്‍ മാനേജര്‍ റവ. ഫാ. അനൂപ് പുതുശ്ശേരി സി.എം.ഐ.യുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ പ്രിന്‍സിപ്പാള്‍. ഫാ. ജോസ് താണിക്കല്‍ സി.എം.ഐ. സ്വാഗതം ആശംസിച്ചു. ചാലക്കുടി എം.എല്‍.എ. സനീഷ്‌കുമാര്‍ ജോസഫ് മുഖ്യപ്രഭാഷണം നടത്തി. ദേവമാതാ പ്രൊവിന്‍സ് എഡ്യുക്കേഷണല്‍ കൗണിസലര്‍ റവ. ഫാ. സന്തോഷ് മുണ്ടന്‍മാണി സി.എം.ഐ. അനുഗ്രഹ പ്രഭാഷണവും, ചാലക്കുടി മുനിസിപ്പല്‍ ചെയര്‍മാന്‍ ശ്രീ എബി ജോര്‍ജ്ജ് സന്ദേശവും നല്‍കി. 

കാര്‍മല്‍ അക്കാദമി പ്രിന്‍സിപ്പാള്‍ . ഫാ. യേശുദാസ് ചുങ്കത്ത് സി.എം.ഐ., മുനിസിപ്പല്‍ പ്രതിപക്ഷ നേതാവ് സി.എസ്. സുരേഷ്, വാര്‍ഡ് കൗണ്‍സിലര്‍ ബിന്ദു ശശികുമാര്‍, പി.ടി.ഡബ്ല്യു.എ. പ്രസിഡന്റ് അഡ്വ. കെ.എസ്. സുഗതന്‍, സ്റ്റാഫ് സെക്രട്ടറി ശ്രീമതി ഷാജി എന്‍.ജെ. എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. സ്‌കൂള്‍ ലീഡര്‍ മാസ്റ്റര്‍ തരുണ്‍ പി ചടങ്ങില്‍ നന്ദി രേഖപ്പെടുത്തി.

Follow us on :

More in Related News