Tue Dec 12, 2023 10:56 PM 1ST
Location
Sign In
18 May 2025 22:31 IST
Share News :
മുക്കം: വന്യജീവികൾ കൃഷിസ്ഥലങ്ങളിലും ജനവാസ പ്രദേശങ്ങളിലും ഇറങ്ങുന്നത് കർഷകർക്കും പൊതുജനങ്ങൾക്കും വലിയ ഭീഷണികളാണ് സൃഷ്ടിച്ചിരിക്കുന്നതെന്നും
വന്യജീവികളുടെ ഇത്തരം അക്രമങ്ങൾ നിയന്ത്രിക്കുന്നതിന് സമഗ്ര പദ്ധതികൾ ആവിഷ്കരിക്കണമെന്നും വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് റസാഖ് പാലേരി.
സാഹോദര്യ കേരള പദയാത്രയുടെ ഭാഗമായി തിരുവമ്പാടി മണ്ഡലത്തിൽ നടന്ന സമാപന പൊതുസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വന നശീകരണമാണ് വന്യജീവി അക്രമണത്തിൻ്റെ കാരണമെന്നും അശാസ്ത്രീയമായ വനംകയ്യേറ്റങ്ങൾ തടയാൻ നടപടി വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വെൽഫെയർ പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി ജബീന ഇർഷാദ് ഉദ്ഘാടനം ചെയ്തു. അധികാരത്തിൻ്റെ പിൻബലത്തിൽ വെറുപ്പും വംശീയതയും വളർത്താൻ ശക്തമായി ശ്രമിച്ച് കൊണ്ടിരിക്കുന്ന അന്തരിക്ഷത്തിലാണ് നാം മുന്നോട്ട് പോകുന്നത് അവർ അഭിപ്രാപ്പെട്ടു. വെറുപ്പും വംശീയതയും കത്തി പടരുമ്പോൾ മനുഷ്യ ൻ്റെ ചിന്ത തന്നെ ഇല്ലാതായി പോകുന്ന കാഴ്ച്ചയാണ്. രാജ്യസുരക്ഷ ഞങ്ങളുട കരങ്ങളിൽ ഭദ്രമാണന്ന് പറയുമ്പോൾ പഹൽഗ്രാ മിലുണ്ടായ സംഭവം എത്രധാരുണമാണ്. ഇവിടെ നമുക്ക് ചോദ്യങ്ങൾ ചോദിക്കേണ്ടത് അത്യാവശ്യമാണ്. ഇനിയും അവർത്തിക്കാതിരിക്കാൻ ഒന്നും ചോദിക്കരുത്. ദേശീയതയ ബാധിക്കുന്ന പ്രശ്നമാണ്. രാജ്യസുരക്ഷയെ ബാധിക്കുന്ന പ്രശ്നമാണന്ന് എന്ന് പറയുമ്പോൾ നാവടച്ച് മിണ്ടാതിരിക്കാൻ വെൽഫെയർ പാർട്ടിക്ക് സാധ്യമല്ല. ഉത്തരങ്ങൾ ലഭിക്കുന്നത് വരെ ചോദ്യങ്ങൾ ചോദിച്ച് കൊണ്ടിരിക്കും. മണ്ഡലം പ്രസിഡണ്ട് ചന്ദ്രൻ കല്ലുരുട്ടി അധ്യക്ഷത വഹിച്ചു.സംസ്ഥാന സെക്രട്ടറി ഷംസീർ ഇബ്രാഹിം, ജില്ലാ പ്രസിഡണ്ട് ടി.കെ മാധവൻ, സെക്രട്ടറി നൂഹ് ചേളന്നൂർ, എക്സിക്യൂട്ടീവ് കമ്മറ്റിയംഗം എം എ ഖയ്യൂം എന്നിവർ സംസാരിച്ചു.
വാദ്യമേള,ഒപ്പന , കോൽക്കളി തുടങ്ങി കലാരൂപങ്ങളും അകമ്പടിയോടെ അഗസ്ത്യൻ മുഴി പാലത്തിന് സമീപത്ത് ആരംഭിച്ച വർണാഭമായ റാലി മുക്കം പാലത്തിന് സമീപം പ്രത്യേകം സജ്ജമാക്കിയ വേദിയിൽ സമാപിച്ചു. മുത്തുവും ഒരു താത്വിക അവലോകനം‘ എന്ന തെരുവുനാടകം അവതരിപ്പിച്ചു. സഹോദര്യ കേരള പദയാത്ര കാണാൻ പ്രവർത്തകരടക്കം മലയോരങ്ങളിൽ നിന്ന് മറ്റുമായി ജനം ഒഴുകിയെത്തി. സഫിയ ടീച്ചർ, ഗഫൂർ മാസ്റ്റർ, ഫാത്തിമ കൊടപ്പന, സാറ കൂടാരം, ശാഹിന ടീച്ചർ, അബൂബക്കർ, സലീന പുൽപറമ്പ്, ഇ എൻ നദീറ, ആശിഖ്, യൂസുഫ് പാറക്കൽ, എം അബ്ദുസലാം തുടങ്ങിയവർ റസാഖ് പാലേരിക്ക് ഹാരാർപ്പണം നടത്തി.
വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച വ്യക്തികളെയും സന്നദ്ധ സംഘടനകളെയും ചടങ്ങിൽ ആദരിച്ചു.
മണ്ഡലം സെക്രട്ടറി ഇ കെ കെ ബാവ സ്വാഗതവും , ജനറൽ കൺവീനർ ലിയാഖത്തലി മുറമ്പാത്തി നന്ദിയും പറഞ്ഞു.
ചിത്രം: വെൽഫെയർ പാർട്ടി സഹോദര്യ കേരള പദയാത്രയിൽ നിന്ന്
Follow us on :
Tags:
More in Related News
Please select your location.