Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കഞ്ചാവ് കടത്ത്; പ്രധാന പ്രതിയെ ഒഡീഷയില്‍ നിന്ന് പിടികൂടി

03 Jul 2024 08:38 IST

R mohandas

Share News :

കൊല്ലം: ഓച്ചിറയില്‍നിന്ന് കഴിഞ്ഞ 19-ന് പുലര്‍ച്ചെ മുപ്പതുകിലോ കഞ്ചാവ് പിടിച്ചെടുത്ത സംഭവത്തിലെ പ്രധാന പ്രതിയെ ഓച്ചിറ പോലീസ് ഒഡിഷയില്‍ നിന്നു പിടികൂടി. ഒഡിഷ കന്ധമല്‍ സിര്‍ട്ടിഗുഡി ദേപകേതയില്‍ നബകിഷോര്‍ പ്രധാന്‍ (32) ആണ് അറസ്റ്റിലായത്. ഇയാളെ കോടതിയില്‍ ഹാജരാക്കിയ റിമാന്‍ഡ് ചെയ്തു. സംഭവുമായി ബന്ധപ്പെട്ട് നീണ്ടകര, അനീഷ് ഭവനത്തില്‍ കുഞ്ഞുമോന്‍ മകന്‍ കുമാര്‍ (28), ചവറ, മുകുന്ദപുരം, തുരുത്തിയില്‍, രാജന്‍ മകന്‍ ഷൈബുരാജ് (35), ചവറ, തോട്ടിന്‍ വടക്ക്, വിഷ്ണു ഭവനില്‍ മുരുകന്‍ മകന്‍ വിഷ്ണു (26), ചവറ, വൈങ്ങോലില്‍ തറവാട്ടില്‍, ഷാജിമോന്‍ മകന്‍ ജീവന്‍ഷാ (29), ചവറ, പډന, കാവയ്യത്ത് തെക്കതില്‍, പ്രസാദ് മകന്‍ പ്രമോദ് (32) എന്നിവരാണ് സിറ്റി ഡാന്‍സാഫ് സംഘവും ഓച്ചിറ പോലീസും സംയുക്തമായി നടത്തിയ പരിശോധനയില്‍ നേരത്തെ പിടികൂടിയിരുന്നു. ഇവരെ ചോദ്യം ചെയ്തതിന്‍റെ അടിസ്ഥാനത്തില്‍ കഞ്ചാവ് ഒഡിഷയില്‍ നിന്നുമാണെന്ന് മനസ്സിലാക്കിയത്. തുടര്‍ന്ന് പോലീസ് സംഘം ഒഡീഷയിലെത്തി, മാവോയിസ്റ്റ് മേഖലയിലെ ഒളിത്താവളത്തില്‍നിന്ന് ഒഡീഷ പോലീസിന്‍റെ സഹായത്തോടെ സാഹസികമായി പിടികൂടുകയായിരുന്നു. ഇവരുടെ ഒളിത്താവളങ്ങളില്‍ പോലീസ് പ്രവേശിക്കാതിരിക്കാന്‍ നാട്ടുകാരുടെ പ്രത്യേകസംഘമുണ്ട്. ജില്ലാ പോലീസ് മേധാവിയുടെ വിവേകുമാര്‍ ഐ.പി.എസിന്‍റെ നിര്‍ദ്ദേശാനുസരണം ഓച്ചിറ പോലീസ് ഇന്‍സ്പെക്ടര്‍ അജേഷിന്‍റെ നേതൃത്വത്തില്‍ എസ്.ഐ സുനില്‍കുമാര്‍, എസ്.സി.പി.ഒ മാരായ കനീഷ്, രാജേഷ്, മോഹന്‍ലാല്‍ എന്നിവരടങ്ങുന്ന പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.

Follow us on :

More in Related News