Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ബുറൈമി ടൗൺ സൗഹൃദ വേദി കുട്ടികൾക്കായി ചിത്ര രചന മത്സരം സംഘടിപ്പിച്ചു

07 Sep 2024 20:53 IST

ENLIGHT MEDIA OMAN

Share News :

ബുറൈമി: കുട്ടികളിലെ ചിത്ര കലാ അഭിരുചി പ്രോത്സാഹിപ്പിക്കാൻ ലക്ഷ്യമിട്ട് ബുറൈമി ടൌൺ സഹൃദ വേദി ബുറൈമിയിലെ ഡേ ടു ഡേ വ്യാപാര കേന്ദ്രത്തിൽ വെച്ച് ചിത്ര രചന മത്സരവും, വനിതകൾക്കായി ഫൺ ഗെയിംസും നടത്തി.

വിവിധ പ്രായക്കാരായ കുട്ടികളുടെ തരം തിരിച്ചുള്ള മത്സരത്തിൽ കൊച്ചു കുട്ടികൾക്ക് കളറിങ്ങും, മുതിർന്ന കുട്ടികൾക്ക് പെൻസിൽ ഡ്രോയിങ്ങും നടത്തി. എഴുപതോളം കുട്ടികൾ മത്സരത്തിൽ പങ്കെടുത്തു. വനിതകൾക്കായി നടത്തിയ ഫൺ ഗയിംസ് ജന പങ്കാളിത്തം കൊണ്ടും കൗതുകം കൊണ്ടും ശ്രദ്ധേയമായി. പ്രായ വ്യത്യാസമില്ലാതെ വനിതകൾ പങ്കെടുത്ത ഫൺ ഗെയിംസ് ബുറൈമിയിലെ കുടുംബങ്ങൾക്ക് വേറിട്ട അനുഭവമായി .

കുട്ടികളിൽ കാണുന്ന ചിത്ര രചന ഭാവന നല്ല നിലവാരത്തിലുള്ളതാണെന്ന് വിധി കർത്താവിൽ ഒരാളായ ബുറൈമി ഇന്ത്യൻ സ്കൂൾ ഡ്രോയിങ് അദ്ധ്യാപകൻ സൈദ് എം ഹസ്സൻ പറഞ്ഞു. ഷിൻജു ജോസഫ്,ഗോപിക പി എന്നിവരും വിധികർത്താക്കളായിരുന്നു.

ഡേ ടു ഡേ മാനേജർ യാക്കൂബ് ബുറൈമി ടൌൺ സൗഹൃദ വേദി അംഗങ്ങളും ചേർന്ന് പരിപാടിയിൽ പങ്കെടുത്ത്‌ വിജയിച്ച കുട്ടികൾക്കും വനിതകൾക്കും സമ്മാന വിതരണം നടത്തി.

Follow us on :

More in Related News