Tue Dec 12, 2023 10:56 PM 1ST

Location  

Sign In

നടിയുമായുണ്ടായിരുന്നത് ഉഭയകക്ഷി സമ്മതപ്രകാരമുള്ള ബന്ധം: ഒമർ ലുലുവിന് ഇടക്കാല മുൻകൂർ ജാമ്യം

30 May 2024 11:57 IST

Enlight News Desk

Share News :

കൊച്ചി∙ യുവനടിയെ ബലാത്സംഗം ചെയ്തെന്ന കേസിൽ സംവിധായകൻ ഒമർ ലുലുവിന് ഹൈക്കോടതി ഇടക്കാല മുൻകൂർ ജാമ്യം അനുവദിച്ചG.

നടിയുമായി തനിക്കുണ്ടായിരുന്നത് ഉഭയകക്ഷി സമ്മതപ്രകാരമുള്ള ബന്ധമാണെന്ന് ഒമർ ലുലു ഹൈക്കോടതിയിൽ വ്യക്തമാക്കി. ജസ്റ്റിസ് എ.നസറുദ്ദീൻ അധ്യക്ഷനായ ബെഞ്ചാണ് ഇടക്കാല മുൻകൂർ ജാമ്യം അനുവദിച്ചത്. ഹർജി ജൂൺ ആറിലേക്കു മാറ്റി. 

സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് നിരവധി തവണ ബലാത്സംഗം ചെയ്തെന്നു കാട്ടി കൊച്ചിയിൽ സ്ഥിര താമസമാക്കിയ യുവ നടിയാണ് ഒമർ ലുലുവിനെതിരെ പരാതിനൽകിയത്.

കൊച്ചി സിറ്റി പൊലീസിനു നൽകിയ പരാതി പിന്നീട് നെടുമ്പാശേരി പൊലീസിനു കൈമാറുകയായിരുന്നു. ഒമർ ലുലുവിന്‍റെ മുൻ സിനിമയിലും പരാതിക്കാരി അഭിനയിച്ചിരുന്നതായും,തനിക്ക് അടുത്ത സൗഹൃദം ഉണ്ടായിരുന്നതായി ഒമർ ലുലു വ്യക്തമാക്കിയിരുന്നു. 

 പരാതിക്കാരിക്ക് പിന്നിൽ ബ്ലാക്മെയിലിങ് സംഘം ഉണ്ടോ എന്ന സംശയമുണ്ടെന്നും സംവിധായകൻ പറഞ്ഞിരുന്നു.

Follow us on :

More in Related News