Tue Dec 12, 2023 10:56 PM 1ST
Location
Sign In
07 Oct 2024 10:19 IST
Share News :
മസ്‌കറ്റ്: ഒമാനിൽ 'സെമി സ്‌കിൽഡ്' ജോലികളിലുള്ള പ്രവാസികൾക്ക് വ്യവസായ നിക്ഷേപങ്ങൾക്ക് വിലക്കുമായി മന്ത്രാലയം. ഇത്തരം തസ്തികകളിലുള്ള പ്രവാസികൾക്ക് ഇനി വ്യവസായ ലൈസൻസ് നൽകില്ലെന്ന് വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയം അറിയിച്ചു.
വ്യാജ വിദേശ നിക്ഷേപ ലൈസൻസ് അപേക്ഷകളുടെ എണ്ണം കുറയ്ക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് നടപടിയെന്നാണ് മന്ത്രാലയ വിശദീകരണം. അതേസമയം, നിലവിൽ വിവിധ കമ്പനികളിൽ ജോലി ചെയ്യുന്ന വിദഗ്ധരായ ഫ്രഫഷനലുകൾക്ക് അവരുടെ തൊഴിലുടമ അംഗീകരിക്കുന്നുണ്ടെങ്കിൽ വിദേശ നിക്ഷേപ ലൈസൻസിന് അപേക്ഷിക്കാൻ സാധിക്കും.
'സെമി സ്‌കിൽഡ്' പ്രഫഷനുകളിൽ തൊഴിലെടുക്കുന്ന പ്രവാസികൾക്ക് നിക്ഷേപ വിലക്ക് ഏർപ്പെടുത്തുന്നതിലൂടെ വ്യാജ കമ്പനികളും നിക്ഷേപങ്ങളും തടയുകയാണ് ലക്ഷ്യം. ഇതുവഴി രാജ്യത്തെ സാമ്പത്തിക ഇടപാടുകൾ സുതാര്യമാക്കുന്നതിനും മൊത്തത്തിലുള്ള നിക്ഷേപ അന്തരീക്ഷവും വ്യവസായ സാഹചര്യവും മെച്ചപ്പെടുത്തുന്നതിനും സാധിക്കുമെന്നും മന്ത്രാലയം വിശദീകരിച്ചു.
വിദേശ നിക്ഷേപ ലൈസൻസുമായി ബന്ധപ്പെട്ടുണ്ടാകുന്ന നിയമലംഘനങ്ങൾ ശ്രദ്ധയിൽ പെട്ടാൽ ഇൻവെസ്റ്റ്മെന്റ് സർവീസസ് സെന്റർ വഴിയോ 80000070 എന്ന നമ്പറിലോ വിവരം അറിയിക്കണമെന്നും വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയം അറിയിച്ചു.
⭕⭕⭕⭕⭕⭕⭕⭕⭕
ഗൾഫ് വാർത്തകൾക്കായി https://enlightmedia.in/news/category/gulf
ഗൾഫ് വാർത്തകളും, ജോലി ഒഴിവുകളും അറിയുന്നതിനായി വാട്സ്ആപ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/L0A5fecOrEXEg27R3RFc1a
https://www.facebook.com/MalayalamVarthakalNews?mibextid=kFxxJD
For: News & Advertisements +968 95210987 / +974 55374122
⭕⭕⭕⭕⭕⭕⭕⭕⭕
Follow us on :
Tags:
More in Related News
Please select your location.