Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പെരിന്തല്‍മണ്ണ സ്വര്‍ണ കവര്‍ച്ച കേസില്‍ ബാലഭാസ്‌കറിൻ്റെ ഡ്രൈവര്‍ അറസ്റ്റിൽ

28 Nov 2024 19:07 IST

Jithu Vijay

Share News :

പെരിന്തല്‍മണ്ണ : പെരിന്തല്‍മണ്ണ സ്വർണ്ണ കവർച്ച കേസില്‍ വാഹനാപകടത്തില്‍ മരിച്ച പ്രശസ്ത സംഗീതജ്ഞൻ ബാല ഭാസ്‌കറിൻ്റെ ഡ്രൈവർ അർജുൻ അറസ്റ്റിലായി. പെരിന്തല്‍മണ്ണയിലെ ജ്വല്ലറി ഉടമയെ കാറിടിച്ച്‌ വീഴ്ത്തി മൂന്നര കിലോ സ്വർണം തട്ടിയ കേസിലാണ് ബാലഭാസ്കറിന്റെ ഡ്രൈവർ അർജുൻ അറസ്റ്റിലായത്.


പ്രതികള്‍ കവർച്ച ചെയ്ത സ്വർണ്ണത്തില്‍ 2.2 കിലോ സ്വർണ്ണവും, സ്വർണ്ണം വിറ്റുകിട്ടിയ പണവും പൊലീസ് കണ്ടെടുത്തു. പെരിന്തല്‍മണ്ണ ഡിവൈഎസ്പി ടി കെ ഷൈജുവിനെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ് സ്വർണ്ണവും പണവും കണ്ടെടുത്തത്. 2018 സെപ്റ്റംബർ 25ന് ബാലഭാസ്കറിൻ്റെ മരണത്തിന് ഇടയാക്കിയ അപകട സമയത്ത് കാർ ഓടിച്ചത് അർജുനായിരുന്നു. അർജുൻ്റെ സ്വർണ്ണക്കടത്ത് സംഘങ്ങളുമായുള്ള ബന്ധത്തില്‍ ആരോപണം ഉയർന്നിരുന്നു.


പെരിന്തല്‍മണ്ണയില്‍ സ്വർണം തട്ടിയ സംഘത്തെ ചെര്‍പ്പുളശ്ശേരിയിലെത്തി മറ്റൊരു കാറില്‍ കൂട്ടിക്കൊണ്ടുപോയത് അർജ്ജുനാണെന്നാണ് വിവരം. പുതിയ കേസിന് ബാലഭാസ്കറിന്റെ മരണവുമായി ബന്ധമില്ലെന്നും അതുകൊണ്ട് കൂടുതല്‍ അന്വേഷണം ആവശ്യമില്ലെന്നും പെരിന്തല്‍മണ്ണ ഡിവൈഎസ്‌പി ടി കെ ഷൈജു പ്രതികരിച്ചു.

Follow us on :

More in Related News