Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മൂവാറ്റുപുഴയില്‍ യുവാവിനെ വാഹനമിടിച്ച് വീഴ്ത്തിയശേഷം അക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമം

27 Sep 2024 21:44 IST

- Antony Ashan

Share News :

കൊച്ചി: യുവാവിനെ വാഹനമിടിച്ച് വീഴ്ത്തിയശേഷം അക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമം. മൂവാറ്റുപുഴ, ഉറവകുഴിയില്‍ ചൊവ്വാഴ്ച രാത്രി 11:00 ഓടെയാണ് സംഭവം. പരിക്കേറ്റ വലിയാലുങ്കല്‍ അഷറഫിന്റെ മകന്‍ മാഹിനെ കോലഞ്ചേരി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. സംഭവത്തിന് ശേഷം ഒളിവില്‍ പോയ ഉറവക്കുഴി സ്വദേശി പുളിക്കനാട്ട് നിസാമിനെ പോലിസ് അറസ്റ്റ് ചെയ്തു. പ്രതിയെ കോടതി റിമാന്റ് ചെയ്തു. 


നഗരത്തിലെ മത്സ്യചില്ലറ വില്‍പ്പനക്കാര്‍ക്ക് സ്റ്റാളുകളില്‍ മത്സ്യമെത്തിച്ച് നല്‍കുന്ന മൊത്തവ്യാപാരിയാണ് അക്രമത്തിനിരയായ മാഹിന്‍. ജീവനക്കാരനായിരുന്ന നിസാം മാഹീന് നല്‍കാനുള്ള പണവും 2 വാഹനങ്ങളും തിരികെ നല്‍കാതെ മാസങ്ങളായി മുങ്ങി നടക്കുകയായിരുന്നു.  


ചൊവ്വാഴ്ച നിസാം സ്ഥലത്തെത്തിയതറിഞ്ഞ് മാഹിനും സഹോദരനും വീട്ടിലെത്തി. നിസാമിന്റെ പിതാവുമായി സഹോദരന്‍ കാര്‍പോര്‍ച്ചില്‍ സംസാരിച്ചു കൊണ്ടിരിക്കെയാണ് ആഡംബര കാറിലെത്തിയ നിസാം മാഹി നെ ഇടിച്ച് വീഴ്ത്തിയത്. തെറിച്ച് വീണ് കിടന്ന മാഹിന്റെ തലയ്ക്ക് നിസാം സോഡാ കുപ്പി കൊണ്ട് അടിച്ചു. തുടര്‍ന്ന് വാഹനത്തില്‍ നിന്നും കമ്പി വടിയുമായി എത്തിയപ്പോഴേക്കും നാട്ടുകാര്‍ ഓടികൂടി. ഇതോടെ നിസാം വാഹനവുമായി കടന്നു കളഞ്ഞു. 


പരിക്കേറ്റ മാഹിനെ ആദ്യം ജനറല്‍ ആശുപത്രിയിലും തുടര്‍ന്ന് എം.സി എസ് ആശുപത്രിയിലും എത്തിച്ചെങ്കിലും വിദഗ്ദ ചികിത്സക്കായി കോലഞ്ചേരി മെഡിക്കല്‍ മിഷന്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. മാഹിന്റെ വലതുകാലിന് പോട്ടലും തലയ്ക്കും വയറിനും പരിക്കുമുണ്ട്.

Follow us on :

More in Related News