Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ആറ്റപ്പാടം പാലയ്ക്കൽ ക്ഷേത്രത്തിൽ പ്രതിഷ്‌ഠാദിന ഉത്സവം 20 ന്

18 Jun 2024 17:56 IST

WILSON MECHERY

Share News :



ആറ്റപ്പാടം : പാലയ്ക്കൽ ഭഗവതി ക്ഷേത്രത്തിലെ പ്രതിഷ്‌ഠാദിന ഉത്സവം ജൂൺ 20 വ്യാഴാഴ്ച ആഘോഷിക്കും. തന്ത്രി ഡോ.എൻ.പി.ഷാജു, മേൽശാന്തി വി.കെ.സുധീർ എന്നിവർ മുഖ്യകാർമികത്വം വഹിക്കും. രാവിലെ 11 നു അഷ്ടോത്തര ശത കലശാഭിഷേകം, മേളം, തുടർന്നു ക്ഷേത്ര വളപ്പിൽ നിർമിച്ച ദേവിയുടെ ആറാട്ടുകുളം സമർപ്പണം, തുടർന്ന് അമൃതഭോജനം എന്നിവ നടത്തുമെന്നു ക്ഷേത്ര സേവാസമിതി പ്രസിഡൻ്റ് കെ.കെ.വേലായുധൻ, സെക്രട്ടറി വി.ആർ.ബിജു, ട്രഷറർ കെ.ആർ.രമേശൻ എന്നിവർ അറിയിച്ചു.

Follow us on :

More in Related News