22 Jul 2024 11:16 IST
Share News :
സൊഹാർ: ഒമാനിലെ സൊഹാറിൽ ആസ്റ്റർ അൽ റഫാ ആശുപത്രിയുടെ നേതൃത്വത്തിൽ ത്രിമാസങ്ങളിലുമുള്ള ഗർഭിണികൾക്ക് വേണ്ടി പ്രത്യേകമായി ഒരുക്കിയ പ്രഗ്നൻസി കാർണിവൽ പരിപാടി സംഘടിപ്പിച്ചു.
സമഗ്രമായ ഗർഭകാല പരിചരണം, വിവിധ തരം ഇന്ററാക്റ്റിംഗ് സെഷനുകൾ, പുണരുജ്വീവന പരിപാടികൾ, പാമ്പറിംഗ് സെഷനുകൾ, കോംപ്ലിമെൻ്ററി മെറ്റേണിറ്റി പോർട്രെയ്‌റ്റുകൾ എന്നിവയെല്ലാം പരിപാടിയുടെ ഭാഗമായി അരങ്ങേറി. പങ്കെടുത്തവർക്ക് അത്താഴവിരുന്നും, കോംപ്ലിമെൻ്ററി 'റോയൽ ഡെലിവറി' പാക്കേജ് ലഭിക്കാനുള്ള ലക്കി ഡ്രോയിൽ പങ്കെടുക്കാനുള്ള അവസരവും ലഭിച്ചു.
നൂറിലധികം ഗർഭിണികൾ പരിപാടിയിൽ പങ്കെടുത്തു. ഗർഭണികളുടെ കൂടെ വന്ന സ്ത്രീകൾ, സ്വകാര്യ സ്ഥാപനങ്ങളുടെ പ്രതിനിധികൾ സർക്കാർ ഉദ്യോഗസ്ഥർ തുടങ്ങി ഇരുന്നുറോളം സ്ത്രീകളും സൊഹാർ ആസ്റ്റർ അൽ റഫ ഹോസ്പിറ്റലിലെ പ്രമുഖ ഗൈനക്കോളജിസ്റ്റുകൾ ആയ ഡോക്ടർ സഹീദ അബ്ദുല്ല, ഡോക്ടർ അഞ്ജലി റാണി എന്നിവരും പരിപാടിയുടെ ഭാഗമായി.
സൊഹാറിൽ ആദ്യമായി ഇത്തരത്തിൽ ഒരു ആസ്റ്റർ പ്രെഗ്നൻസി കാർണിവൽ സംഘടിപ്പിച്ചതിൽ സന്തോഷമുണ്ടെന്ന് ഒമാനിലെ ആസ്റ്റർ ഹോസ്പിറ്റൽസ് ആൻഡ് ക്ലിനിക്ക് സൊഹാർ ആൻഡ് ഇബ്രി ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ ഡോ. ജയ്കിഷെൻ അഗിവാൾ പറഞ്ഞു.
ഗർഭിണികളായ സ്ത്രീകൾക്ക് അത്യാവശ്യമായ ഗർഭകാല പരിചരണം സംബന്ധിച്ച അറിവും, ധൈര്യവും പകർന്നു നൽകുന്ന പരിപാടിയായായതിനാൽ, അവരെ സംബന്ധിച്ച് വളരെയധികം പ്രയോജനകരമാണിതെന്നും അദേഹം പറഞ്ഞു. ആസ്റ്റർ അൽ റഫ ഹോസ്പിറ്റലിൽ പ്രതീക്ഷ അർപ്പിച്ചിരിക്കുന്ന അമ്മമാർക്കും അവരുടെ കുടുംബങ്ങൾക്കും ആരോഗ്യകരമായ അന്തരീക്ഷം വളർത്തിയെടുക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്. ഗർഭകാലത്തെ മനോഹരമായ യാത്ര ആഘോഷിക്കാനും പിന്തുണയ്ക്കാനും കഴിയുന്നത് തങ്ങളുടെ പ്രിവിലേജ് ആണെന്നും, ഭാവിയിൽ ഇത്തരം നിരവധി പരിപാടികൾ സംഘടിപ്പിക്കാൻ ആലോചനയുണ്ടെന്നും അദേഹം. കൂട്ടിച്ചേർത്തു.
പരിപാടിയിലുടനീളം പങ്കെടുത്തവർക്കെല്ലാം, പ്രഗത്ഭ ആരോഗ്യ വിദഗ്ദ്ധരിൽ നിന്നും വിജ്ഞാനപ്രദമായ നിരവധി അറിവുകളും വ്യക്തിഗത പരിഗണനയും ലഭിച്ചു. ഈ ഒത്തു ചേരൽ സ്ത്രീകൾക്ക് ആവിസ്മരണീയവും സമ്പന്നവുമായ അനുഭവമായി മാറി. മാതൃ ആരോഗ്യവും ക്ഷേമവും പ്രോത്സാഹിപ്പിക്കുന്നതായിരുന്നു പരിപാടി. സാമൂഹിക അന്തരീക്ഷം വളർത്തുന്നതിനും ഇത് സഹായകമായി. സമഗ്രമായ പരിചരണം നൽകുന്നതിനും സൊഹാറിലെ ഗർഭിണികളുടെ ഗർഭ കാലത്തെ ആദരിക്കുന്നതിനുമുള്ള ആസ്റ്റർ അൽ റഫ ഹോസ്പിറ്റലിൻ്റെ അചഞ്ചലമായ പ്രതിബദ്ധതയെ അടിവരയിടുന്നതായിരുന്നു പ്രഗ്നൻസി കാർണിവൽ.
ഗൾഫ് വാർത്തകൾക്കായി:
https://enlightmedia.in/news/category/gulf
For: News & Advertisements: +968 95210987 / +974 55374122
Follow us on :
Tags:
More in Related News
Please select your location.