Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ചെട്ടികുളത്ത് പ്രചാരണത്തിൽ മുന്നേറി ആഷിഖ് ചെലവൂർ

25 Nov 2025 21:32 IST

NewsDelivery

Share News :

എലത്തൂർ- കോഴിക്കോട് കോർപ്പറേഷൻ രണ്ടാം വാർഡായ ചെട്ടികുളത്ത് ജനങ്ങൾക്കിടയിൽ അനുകൂല മനസ്ഥിതിയുണ്ടെന്ന് യുഡിഎഫ് സ്ഥാനാർത്ഥിയും യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡന്റുമായ ആശിഖ് ചെലവൂർ. ഇടതു ഭൂരിപക്ഷമുള്ള ചെട്ടികുളത്ത് നേരിട്ടു കണ്ടവരിൽ പലരും മാറ്റം ആഗ്രഹിക്കുന്നുണ്ട്. പ്രദേശം അശാസ്ത്രീയമായി കോർപ്പറേഷന്റെ ഭാഗമാക്കിയതു മൂലം ഉയർന്ന നികുതി നൽകുന്നുണ്ടെങ്കിലും പഞ്ചായത്തിന്റെ സൗകര്യം പോലും ഇവിടെയുണ്ടാക്കാൻ കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. വെങ്ങളം മുതൽ കോരപ്പുഴ പാലം വരെ നീണ്ടു കിടക്കുന്നതാണ് ചെട്ടികുളം വാർഡ്. പലയിടത്തും ഇനിയും മതിയായ കുടിവെള്ളം ലഭ്യമല്ലെന്നും യുഡിഎഫ് ആരോപിക്കുന്നു.

അതേസമയം എൽഡിഎഫ് കൊണ്ടു വന്ന വികസന പ്രവർത്തനങ്ങൾ എണ്ണിപ്പറഞ്ഞാണ് സ്ഥാനാർത്ഥി, സിപിഐഎം പ്രതിനിധി കെ സുനിൽ കുമാർ വോട്ടർമാരെ സമീപിക്കുന്നത്.

Follow us on :