Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മസ്‌കറ്റിൽ വിമാനം പുറപ്പെടുന്നതിന് നാൽപത് മിനിറ്റ് മുമ്പ് ബോർഡിംഗ് ഗേറ്റിലെത്തണം: നോട്ടീസ് പുറപ്പെടുവിച്ച് ഒമാൻ എയർ

01 Aug 2024 21:36 IST

- MOHAMED YASEEN

Share News :

മസ്‌കറ്റ്: മസ്‌കറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ആഗസ്ത് നാല് മുതൽ പാസഞ്ചർ ബോർഡിംഗ് സിസ്റ്റത്തി (പിബിഎസ്) ലുണ്ടാകുന്ന മാറ്റങ്ങളെക്കുറിച്ച് ഒമാൻ എയർ നോട്ടീസ് പുറപ്പെടുവിച്ചു. യാത്രക്കാർ അവരുടെ വിമാനം പുറപ്പെടുന്നതിന് നാൽപത് മിനിറ്റ് മുമ്പെങ്കിലും ഇലക്ട്രോണിക് ബോർഡിംഗ് ഗേറ്റുകളിൽ റിപ്പോർട്ട് ചെയ്യണമെന്ന് ഒമാൻ എയർ നോട്ടീസിൽ ഓർമിപ്പിച്ചു. 

വിമാനം പുറപ്പെടുന്നതിന് അറുപത് മിനിറ്റ് മുമ്പ് ചെക്ക് ഇൻ നടപടിക്രമങ്ങൾ നിർത്തുമെന്നും നാൽപത് മിനിറ്റിന് ശേഷം ബോർഡിംഗ് ഗേറ്റുകളിലേക്കുള്ള പ്രവേശനം നിയന്ത്രിക്കപ്പെടുമെന്നും സുഗമമായ യാത്ര ഉറപ്പാക്കാൻ ബോർഡിംഗ് ഗേറ്റുകളിൽ കൃത്യസമയത്ത് എത്തണമെന്നും ഒമാൻ എയർ ഒരു പ്രസ്താവനയിൽ പറഞ്ഞു.


ൾഫ് വാർത്തകൾക്കായി:  https://enlightmedia.in/news/category/gulf

For: News & Advertisements: +968 95210987 / +974 55374122

കൂടുതൽ വീഡിയോ വാർത്തകൾക്കായി https://www.youtube.com/@ENLIGHTMEDIA-yx6wp/videos ദയവായി ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

Follow us on :

More in Related News