Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മദ്യാസക്തർ കുടുംബത്തിന് ഭാരമോ...?

06 Feb 2025 18:11 IST

MUKUNDAN

Share News :

വെങ്കിടങ്ങ്:മദ്യാസക്തരുടെ പ്രവൃത്തികൾ കുടുംബത്തിലുണ്ടാക്കുന്ന വിള്ളലുകളും പ്രത്യാഘാതങ്ങളും വരച്ചു കാണിക്കുന്ന ചിത്രമായ 'ചൂണ്ട @ 8 പി എം ന്റെ ആദ്യ പ്രദർശനം ജനശ്രദ്ധേയമായി.തികച്ചും ഗ്രാമീണ കൂട്ടായ്മയിൽ ഒരുക്കിയ ചിത്രം സംവിധാനം ചെയ്തത് സിനിമ പ്രവർത്തകനായ രാജീവ് ആചാരിയാണ്.ആളുകളെ മദ്യപിക്കാൻ പ്രോത്സാഹിപ്പിക്കുന്ന സർക്കാരുകളും,എന്നാൽ അവർക്കെതിരെ കേസെടുക്കാൻ വിധിക്കപ്പെട്ട അതേ സർക്കാരിന്റെ പോലിസുകാരുടെയും പൊയ്മുഖം തുറന്നു കാണിക്കൽ കൂടിയാണ് ഈ ചിത്രം.ചിത്രത്തിന്റെ റിലീസിങ്ങ് കർമ്മം പ്രശസ്ത കവിയും,ഗാന രചിയിതാവും കൂടിയായ ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ നിർവ്വഹിച്ചു.അഡ്വക്കറ്റ് സുജിത് അയിനിപ്പുള്ളി,ആരോഗ്യവിഭാഗം ഉദ്യോഗസ്ഥനായ ജെതിൻ വാസുദേവ്,പ്രശസ്ത നർത്തകിയും,അധ്യാപികയുമായ ശ്രീദേവി സുജിഷ് എന്നിവർ മുഖ്യാതിഥികളായി.ചടങ്ങിൽ സംവിധായകൻ രാജീവ് ആചാരി,സുനിൽ സുഷശ്രീ,അസിസ് ടെക്ക്നിക്ക്,സുമേഷ് മുല്ലശ്ശേരി എന്നിവർ പ്രസംഗിച്ചു.ഈ ചിത്രത്തിൽ മലയാള സിനിമയിലെ പ്രശസ്ത പ്രൊഡക്ഷൻ കൺട്രോളർ ഗിരീഷ് കരുവന്തല ഒരു സുപ്രധാന വേഷം ചെയ്തിട്ടുണ്ട്.പ്രശസ്ത സിനിമാ താരങ്ങളായ മിയ ജോർജ്,ഭാമ,സരയൂ,ജിത്തു വേണുഗോപാൽ,സംവിധായകൻ ഒമർ ലുലു,സംഗീത സംവിധായകൻ മോഹൻ സിതാര എന്നിവരുടെ സോഷ്യൽ മീഡിയകളിലൂടെയാണ് ചിത്രം റിലീസ് ചെയ്തിരിക്കുന്നത്.ഈ ചിത്രം വിവിധ ഫെസ്റ്റിവല്ലുകളിലേക്ക് തിരഞ്ഞെടുത്തതായി അണിയറ പ്രവർത്തകർ അറിയിച്ചു.

Follow us on :

More in Related News