Tue Dec 12, 2023 10:56 PM 1ST
Location
Sign In
13 Apr 2024 16:28 IST
Share News :
ആലുവ :
പെരിങ്ങോട്ടുകര ദേവസ്ഥാനം ക്ഷേത്രാങ്കണത്തിൽ ശതദിന നൃത്തോത്സവത്തോടനുബന്ധിച്ച്
ഗുരു ഓർണോമ്പ്
ബന്ധ്യോ പാദ്ധ്യായ്,
രതീകാന്ത് മഹോപാത്ര് എന്നിവരുടെ ശിഷ്യയായ അനുഷ്മിത ഭട്ടാചാർജിയുടെ
ഒഡിസി നൃത്തം നവ്യാനുഭവമായി.
കൊൽക്കത്ത ഡാൻസ് ഫോറം നൽകുന്ന പരമ്പര അവാർഡ് ,
ഗുരു ശിഷ്യ , രാജ് സംഗീത് അക്കാദമി അവാർഡ്
എന്നിവ കരസ്ഥമാക്കിയതാണീ കലാകാരി.പണ്ഡിത് ഭുവനേശ്വർ മിശ്രയുടെ കൃതിയിൽ ലാസ്യഭംഗിയോടെയും രാവണ കൃതമായ ശിവ താണ്ഡവം
ഗുരു പണ്ഡിറ്റ് കേളു ചരൺ മഹോപാത്ര യുടെ ചിട്ടയിൽ പഞ്ചമുഖ തത്വങ്ങളും അഭിനയത്തിലൂടെ വെളിവാക്കി.ധാട്ട് താള ത്തിൽ സീതാകാമാ ജയ ജയ ദേവഹരേ യും,ശങ്കരാ ഭരണ രാഗ ത്തിൽ ചിട്ടയായി ജയദേവ കൃതിയായ
ദശാവതാരവർണ്ണനയും
മോക്ഷ് എന്ന ജീവാത്മപരമാത്മ ബന്ധ ത്തെ കാണിക്കുന്ന അമൂല്യ സൃഷ്ടിയും നയനാനന്ദകരമായി.
.
Follow us on :
More in Related News
Please select your location.