Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സംസ്ഥാന പ്രവാസി നാടക പ്രതിഭാ അവാർഡ് അൻസാർ ഇബ്രാഹിം ഏറ്റുവാങ്ങി

01 Oct 2024 19:47 IST

ENLIGHT MEDIA OMAN

Share News :

മസ്‌കറ്റ്: മലയാള നാടക ശാഖയിലെ വിപ്ലവകാരിയായ നാടകകൃത്ത്, സംവിധായകൻ എന്നീ നിലകളിൽ ഒറ്റയാനായി സഞ്ചരിച്ച അതുല്യ കലാകാരൻ NBT യുടെ സ്മരണാർത്ഥം NBT ഫൌണ്ടേഷൻ ഏർപ്പെടുത്തിയ പ്രഥമ പ്രവാസി നാടക പ്രതിഭ സംസ്ഥാന അവാർഡ്, തിയേറ്റർ ഗ്രൂപ്പ് മസ്‌കറ്റിന്റെ അമരക്കാരൻ അൻസാർ ഇബ്രാഹിം, ആർട്ടിസ്റ്റ് കലാരത്ന സുജാതൻ മാസ്റ്ററിൽ നിന്നും ഏറ്റുവാങ്ങി.

കേരള സംഗീത അക്കാദമിക്ക് കിഴിൽ പ്രവർത്തിക്കുന്ന സംഘടനയാണ് NBT ഫൗണ്ടേഷൻ. കൊല്ലം ചവറയിൽ നടന്ന പരിപാടി സുജിത്ത് വിജയൻ പിള്ള എം.എൽ.എ ഉദ്ഘാടനം ചെയ്തു. പ്രശസ്ത സംഗീത സംവിധായകൻ ആലപ്പി ഋഷികേശ്, സുദർശനൻ വർണ്ണം, നാടക സംവിധായകനും നടനുമായ വക്കം ഷക്കീർ, കാഥികൻ വസന്തകുമാർ, സാംബശിവൻ, ഗ്രന്ഥശാല പ്രസ്ഥാനം ആലപ്പുഴ ജില്ലാ പ്രസിഡണ്ട് അലിയാർ പുന്നപ്ര തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു. 

ഉപജീവനത്തിനായി പ്രവാസലോകത്തെത്തിയ ആളുകളിൽ നാടകത്തോടുള്ള അടക്കാനാവാത്ത അഭിനിവേശം മൂലം പരിമിതികൾക്കു ഉള്ളിൽ നിന്നുകൊണ്ടാണ് നാടക പ്രവർത്തനം നടത്തുന്നത്. തിയേറ്റർ ഗ്രൂപ്പ് മസ്‌കറ്റ് ഇതിനോടകം ഏഴു നാടകങ്ങൾ അരങ്ങിൽ അവതരിപ്പിച്ചു. എട്ടാമത്തെ നാടകമായ "ഏഴു രാത്രികൾ"  അടുത്തവർഷം മെയ് മാസത്തിൽ അരങ്ങിലെത്തും. 

മലയാള നാടക വേദിയിലെ കുലപതിയായ ത്രിവിക്രമൻ പിള്ളയുടെ പേരിലേർപ്പെടുത്തിയ പ്രഥമ പുരസ്ക്കാരത്തിനു അർഹനായതിൽ ഏറെ അഭിമാനമുണ്ടെന്നും, അതിനായി കൂടെനിന്ന് പ്രവർത്തിച്ച മസ്‌കറ്റിലെ എല്ലാ നാടകപ്രവർത്തകർക്കും ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നതായും അതോടൊപ്പം കൂടുതൽ അർപ്പണബോധത്തോടെ മുന്നോട്ട് പോകാൻ ഊർജ്ജവും നൽകുമെന്ന് അൻസാർ ഇബ്രാഹിം പറഞ്ഞു.


⭕⭕⭕⭕⭕⭕⭕⭕⭕

ഗൾഫ് വാർത്തകൾക്കായി https://enlightmedia.in/news/category/gulf

ഗൾഫ് വാർത്തകളും, ജോലി ഒഴിവുകളും അറിയുന്നതിനായി വാട്സ്ആപ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/B9L2Cp0r8se1VAMEI9nTFl,

https://www.facebook.com/MalayalamVarthakalNews?mibextid=kFxxJD

For: News & Advertisements +968 95210987 / +974 55374122

⭕⭕⭕⭕⭕⭕⭕⭕⭕

Follow us on :

More in Related News