Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഇണ്ണുനീലി സ്മാരക വായനശാല വാർഷിക പൊതുയോഗം

30 Sep 2024 20:15 IST

- WILSON MECHERY

Share News :

ചാലക്കുടി:

എലിഞ്ഞിപ്ര ഇണ്ണുനീലി സ്മാരക വായനശാല വാർഷിക പൊതുയോഗം നടന്നു. ട്രഷറർ അഭിലാഷ് ബാബു സ്വാഗതം പറഞ്ഞു. ചാലക്കുടി ഡെപ്യൂട്ടി തഹസിൽദാർ പി എസ് സുരേഷ് കുമാറിന്റെ അധ്യക്ഷതയിൽ പ്രശസ്ത കവി രാജു മേക്കാടൻ ഉദ്ഘാടനം ചെയ്തു. വിൻസന്റ് മണവാളൻ, പ്രൊഫസർ ഡേവിസ് എം എ, എന്നിവർ ആശംസകൾ അറിയിച്ചു. സെക്രട്ടറി അർജുൻ പി ഡി റിപ്പോർട്ട് അവതരിപ്പിച്ചു. ട്രഷറർ അഭിലാഷ് ബാബു കണക്ക് അവതരിപ്പിക്കുകയും ചെയ്തു. സി ആർ ജോസ്,സിആർ ഇട്ടുപ്പ്, അജിത്ത് ടോമി അമൽ രവീന്ദ്രൻ, റോബിൻ പൗലോസ് എന്നിവർ പ്രസംഗിച്ചു. അക്ഷയ് ടിപി നന്ദി അറിയിച്ചു. പുതിയ ഭാരവാഹികളായി പ്രസിഡന്റ് സ്റ്റീനു ജോൺസൺ, സെക്രട്ടറി വിഷ്ണു എം ആർ, വൈസ് പ്രസിഡന്റ് ഗോകുൽ എം ജെ, ജോയിൻ സെക്രട്ടറി അഭിലാഷ് ബാബു, ട്രഷർ അക്ഷയ് ടി പി എന്നിവരെ തിരഞ്ഞെടുത്തു.

Follow us on :

More in Related News