Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ചമയങ്ങളില്ലാതെ അമിത്തിൻ്റെ മോഹിനിയാട്ടം സവിശേഷ ശ്രദ്ധ നേടി

05 Apr 2024 20:05 IST

PEERMADE NEWS

Share News :


തൃശൂർ : പെരിങ്ങോട്ടുകര ദേവസ്ഥാനത്ത് നടന്നു വരുന്ന ശതദിന നൃത്തോത്സവത്തിൽ ഇന്ന് ഗുരു നിർമ്മല പണിക്കരുടെ ശിഷ്യൻ അമിത്തിൻ്റെ മോഹിനിയാട്ടം ശ്രദ്ധേയമായി.

 മഹാകവികാളിദാസൻ്റെ കുമാര സംഭവത്തിലെ "ഉന്മീലിതം തൂലികമേവ ചിത്രം " എന്ന ഒന്നാമദ്ധ്യായത്തിലെ ശ്ലോകത്തെ ഒരു ചിത്രം കണക്കെ സുന്ദരമായ ദേവീ സൗന്ദര്യത്തെ വർണ്ണിക്കുന്ന തരത്തിൽ രംഗഭാഷ്യം ചമച്ചാണ് നൃത്തം അവതരിപ്പിച്ചത്.

 "പൊലിക ഭഗവതീ പൊലിക" എന്നു തുടങ്ങുന്ന ദേവീവന്ദന ത്തിൽ മുദ്രകളും ചുഴിപ്പുകളും ചിട്ടയായും മെയ് വഴക്കത്തോടെയും അതിലുപരി ഭാവഹാവങ്ങളോടെയും ദേവീചൈന്യത്തെ നർത്തകൻ ആവാഹിച്ചത് പ്രേക്ഷകവൃന്ദത്തെ ആനന്ദിപ്പിച്ചു.

Follow us on :

More in Related News