Tue Dec 12, 2023 10:56 PM 1ST
Location
Sign In
27 Mar 2026 12:48 IST
Share News :
മസ്കറ്റ്: അമിറാത്ത്-05 പ്രദേശത്തെ പ്രവാസി മലയാളികളുടെ കൂട്ടായ്മയായ അമിറാത്ത്-05 മലയാളി അസോസിയേഷൻ്റെ (AMA) പ്രഥമ പ്രവർത്തന കമ്മിറ്റി ഔദ്യോഗികമായി പ്രഖ്യാപിച്ചു.
200-ലധികം അംഗങ്ങളെ ഉൾക്കൊള്ളുന്ന സംഘടനയുടെ സാമൂഹികവും സാംസ്കാരികവുമായ പ്രവർത്തനങ്ങളെ കൂടുതൽ ശക്തിപ്പെടുത്തുകയും, പ്രവാസി സമൂഹത്തിൽ ഐക്യവും, സഹകരണവും വർധിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ ഭാരവാഹികൾ ചുമതലയേറ്റത്.
പ്രധാന ഭാരവാഹികൾ: പ്രസിഡന്റായി അഹ്മദും ജനറൽ സെക്രട്ടറിയായി സജുവും ട്രഷററായി രതീഷ് (റെഡ് റോസ്റ്റർ)ഉം തിരഞ്ഞെടുക്കപ്പെട്ടു. നന്ദൻ, ഷാനു, അനൂപ്, റാഷിദ് എന്നിവർ വൈസ് പ്രസിഡന്റ്മാരായി ചുമതലയേറ്റു. സൈദലവി, ഷമീം, ഷരീഫ് തിലാൽ, നൗഫൽ (അമിറാത്ത് കോഫി ഷോപ്പ്) എന്നിവർ ജോയിന്റ് സെക്രട്ടറിമാരായി തിരഞ്ഞെടുക്കപ്പെട്ടു. യാസർ നാദാപുരം കോർഡിനേറ്ററായി പ്രവർത്തിക്കും.
പുതിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ അസോസിയേഷൻ സാമൂഹിക, സാംസ്കാരിക, ജീവകാരുണ്യ പ്രവർത്തനങ്ങളിൽ കൂടുതൽ സജീവമാവുകയും, അംഗങ്ങൾക്ക് പ്രയോജനകരമായ വിവിധ പരിപാടികൾ സംഘടിപ്പിക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.
Follow us on :
Tags:
More in Related News
Please select your location.