Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വൈക്കം നഗരസഭയിലെ ശുചീകരണ തൊഴിലാളികള്‍ക്കായുള്ള ഫണ്ട് തട്ടിയെടുത്തെന്ന് ആരോപണം; ബിജെപി കൗൺസിലർമാർ നടത്തിയ ഉപരോധം സംഘര്‍ഷത്തില്‍ കലാശിച്ചു.

30 Jul 2025 23:45 IST

santhosh sharma.v

Share News :

വൈക്കം: വൈക്കം നഗരസഭയിലെ വികസനകാര്യ സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ശുചീകരണ തൊഴിലാളികള്‍ക്കായുള്ള ഫണ്ട് തട്ടിയെടുത്തെന്ന ആരോപണത്തെ തുടര്‍ന്ന് ബിജെപി കൗൺസിലർമാർ നടത്തിയ ഉപരോധം സംഘര്‍ഷത്തില്‍ കലാശിച്ചു. മഴക്കാല ശുചീകരണത്തിന്റെ ഭാഗമായി താത്ക്കാലികമായി നഗരസഭയില്‍ ശുചീകരണ പ്രവർത്തനത്തിനായി എടുത്ത എടുത്ത 10 തൊഴിലാളികളെ സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ തന്റെ മകന്റെ പേരും ഉള്‍പ്പെടുത്തി പണം തട്ടിയെടുത്തതായി ആരോപിച്ചാണ് ഉപരോധം. നഗരസഭയിലെ പെയ്‌മെന്റ് രജിസ്റ്ററില്‍ തിരുത്തലുകള്‍ വരുത്തിയാണ് പണം തട്ടിയെടുത്തിയെന്ന് ബിജെപി കൗണ്‍സിലര്‍മാര്‍ ആരോപിച്ചു.ഇതെ തുടര്‍ന്ന് ബുധനാഴ്ച ഉച്ചകഴിഞ്ഞ് ബിജെപി കൗൺസിലർമാരായ എം.കെ. മഹേഷ്, ലേഖ അശോകന്‍, കെ.ബി.ഗിരിജാകുമാരി, ഒ. മോഹനകുമാരി എന്നിവർ വൈസ്‌ചെയര്‍മാന്‍ പി.ടി. സുഭാഷിന്റെ മുറിയില്‍ എത്തുകയും ഇത് സംബസിച്ച് ചോദ്യം ചെയ്ത് ഉപരോധിക്കുകയുമായിരുന്നു.തുടർന്ന് സ്ഥലത്തെത്തിയ ചെയര്‍പേഴ്‌സണ്‍ പ്രീതാ രാജേഷും വൈസ് ചെയർമാനും ബിജെപി കൗണ്‍സിലര്‍മാരുമായി ചര്‍ച്ച നടത്തി അന്വേഷിച്ച് നടപടി എടുക്കാമെന്ന് ഇരുവരും പറഞ്ഞെങ്കിലും ബി ജെ പി കൗൺസിലർമാർ മുദ്രാവാക്യം വിളിയുമായി ഇവരെ വൈകിട്ട് 5.30 വരെ ഉപരോധിക്കുകയായിരുന്നു. സംഭവം അറിഞ്ഞ് വൈക്കം പോലീസ് സ്ഥലത്തെത്തി ഇവരെ പോലീസ് സംരക്ഷണയില്‍ ചെയര്‍പേഴ്‌സണിന്റെ ഔദ്യോഗിക കാറില്‍ ഇരുവരെയും കയറ്റി നഗരസഭയില്‍ നിന്നും പുറത്തേക്ക് കൊണ്ടുപോകാൻ ശ്രമിക്കുന്നതിനിടെ ബിജെപി കൗണ്‍സിലര്‍മാരും സംഭവം അറിഞ്ഞത്തിയ പ്രവര്‍ത്തകരും ചേര്‍ന്ന് തടയുകയും സംഘർഷം ഉണ്ടാവുകയുമായിരുന്നു.തുടര്‍ന്ന് ചെയർപേഴ്സണെ പോലീസ് വാഹനത്തില്‍ കയറ്റി നഗരസഭ വളപ്പിന് പുറത്തേക്ക് എത്തിക്കാന്‍ ശ്രമിച്ചത് തടഞ്ഞതോടെ വീണ്ടും സംഘർഷത്തിലേത്തുകയും പോലീസ് പ്രതിക്ഷേധക്കാരെ ബലം പ്രയോഗിച്ച് നീക്കുകയുമായിരുന്നു. സംഘര്‍ഷത്തില്‍ പരിക്കേറ്റതിനെ തുടര്‍ന്ന് രണ്ട് ബി ജെ പി വനിതാ കൗണ്‍സിലര്‍മാരും, ബിജെപി ടൗണ്‍ വനിതാ കമ്മിറ്റി അംഗവും വൈക്കം താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി.

ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയെന്നും കയ്യേറ്റം ചെയ്‌തെന്നും കാണിച്ച് ബിജെപി കൗണ്‍സിലര്‍മാര്‍ക്കും പ്രവര്‍ത്തകര്‍ക്കുമെതിരെ നഗരസഭ ചെയര്‍പേഴ്‌സണ്‍ പ്രീതാ രാജേഷ്

വൈക്കം പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

വൈക്കം നഗരസഭ ചെയർപേഴ്സൺ പ്രീത രാജേഷിനെയും, വൈസ് ചെയർമാനെയും ആക്രമിച്ചതിൽ പ്രതിക്ഷധിച്ചും ബിജെപി കൗൺസിലർമാർ ഉൾപ്പടെയുള്ളവർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടും നാളെ (ജൂലൈ 31) വ്യാഴാഴ്ച വൈക്കം ടൗണിൽ കോൺഗ്രസ് ടൗൺ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ

പ്രതിഷേധ പ്രകടനവും സമ്മേളനവും

നടത്തുമെന്ന് കോൺഗ്രസ് നേതാക്കൾ പറഞ്ഞു.വൈകിട്ട് 4 ന് നടക്കുന്ന പ്രതിഷേധ സമ്മേളനം ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ് ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികൾ അറിയിച്ചു.




  

Follow us on :

More in Related News