Tue Dec 12, 2023 10:56 PM 1ST
Location
Sign In
27 Feb 2025 19:57 IST
Share News :
തൃശ്ശൂരിലുള്ള സ്വകാര്യ ആശുപത്രിയുടെ മുന്നിൽ നിന്ന് തട്ടിക്കൊണ്ട് പോയി യുവാവിനെ ഗുരുതരമായി പരിക്കേൽപിച്ച കേസിലെ 5 പ്രതികളും റിമാന്റിലേക്ക്….
വരന്തരപ്പിള്ളി പോലീസ് പരിധിയിൽ പയ്യാക്കരയിൽ വെച്ച് പഴയന്നൂർ സ്വദേശിയായ ജെനീഷിനെ തൃശ്ശൂരിലുള്ള സ്വകാര്യ ആശുപത്രിയുടെ മുന്നിൽ നിന്ന് 5 പേരും ചേർന്ന് തട്ടിക്കൊണ്ടുവന്ന് പയ്യാക്കരയിലുള്ള വീട്ടിലെത്തിച്ച് ഇടിച്ചും മറ്റും കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിലെ 5 പേരെയാണ് വരന്തരപ്പിള്ളി പോലീസ് പിടികൂടിയത്...
26-02-2024 തിയ്യതി തൃശ്ശൂരിലുള്ള സ്വകാര്യ ആശുപത്രിയുടെ മുന്നിൽ നിന്ന് ജെനീഷിനെ ഇവരിൽ ഒരാൾ തന്ത്രപൂർവ്വം ബൈക്കിൽ കയറ്റി ആശുപത്രിക്ക് സമീപമുള്ള Ground ലേക്ക് എത്തിച്ച് അവിടെ വെച്ച് 5 പേരും ചേർന്ന് ബലമായി കാറിൽ കയറ്റി, കാറിൽ വെച്ച് കൊന്ന് കളയുമെടാ എന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയും ജെനീഷിന്റെ കഴുത്തിൽ ചവിട്ടി പിടിച്ച് സ്റ്റീൽ വളകൊണ്ട് ഇടിച്ചും തുടർന്ന് പയ്യാക്കരയിലുള്ള ഒരു വീട്ടിലേക്ക് കൊണ്ട് വന്ന് വീട്ടിൽ വെച്ച് ജെനീഷിനെ 5 പേരും ചേർന്ന് ഇടിച്ചും മറ്റും ഗുരുതരമായി പരിക്കേൽപിച്ച സംഭലത്തിലെ പ്രതികളായ പാറകളും മുപ്ലിയം സ്വദേശിയായ കിരൺ (32 വയസ്സ്), കല്ലൂർ സ്വദേശിയായ നെല്്റാലിൻ (27 വയസ്സ്), നടത്തറ സ്വദേശിയായ വിനോദ് (32 വയസ്സ്), പൗണ്ട് സ്വദേശിയായ സൂരജ് (35 വയസ്സ്), കൂട്ടാലിപ്പാടം സ്വദേശിയായ ക്രിസ്റ്റോ (24 വയസ്സ്) എന്നിവരെയാണ് തൃശ്ശൂർ ജില്ലാ പോലീസ് മേധാവി B. കൃഷ്ണകുമാർ IPS നു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പയ്യാക്കരയിൽ നിന്ന് പിടികൂടിയത്…
പ്രതി കിരണിന്റെ ഭാര്യ ഇയാളെ വിട്ട് ജെനീഷിന്റെ കൂടെ താമസിക്കുന്നതിലുള്ള വൈരാഗ്യമാണ് സംഭവത്തിന് കാരണം. പ്രതികൾ കുറ്റകൃത്യത്തിനുപയോഗിച്ച വാഹനം കസ്റ്റഡിയിലെടുത്തു.
കിരണിന് വരന്തരപ്പിള്ളി പോലീസ് സ്റ്റേഷനിൽ 2022 ൽ ഒരു അടിപിടിക്കേസും, സ്റ്റാലിന് പുതുക്കാട് പോലീസ് സ്റ്റേഷനിൽ 2014 ൽ ഒരു വധശ്രമക്കേസും, 2020 ൽ വീടിന്റെ മതിൽ ചവിട്ടി പെളിച്ച കേസും, സുരജിന് വരന്തരപ്പിള്ളി പോലീസ് സ്റ്റേഷനിൽ 2022 ൽ ഒരു അടിപിടിക്കേസും ഉണ്ട്….
വരന്തരപ്പിള്ളി പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ & SHO കെ.എൻ.മനോജ്, സബ് ഇൻസ്പെക്ടർമാരായ ജയചന്ദ്രൻ, അശോക് കുമാർ, അലി, സിവിൽ പോലീസ് ഓഫീസർമാരായ സജീവ്, സുജിത്ത്, ജോഫിൻ ജോണി എന്നിവരാണ് അറസ്റ്റ് ചെയ്ത പോലീസ് സംഘത്തിൽ ഉണ്ടായിരുന്നത്….
Follow us on :
Tags:
More in Related News
Please select your location.