Tue Dec 12, 2023 10:56 PM 1ST

Location  

Sign In

അൽ അൻസാബ് മോഡേൺ ബേക്കറി മാനേജ്മെൻ്റ് ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചു

07 Apr 2024 18:12 IST

ENLIGHT MEDIA OMAN

Share News :

മസ്‌കറ്റ്: ഒമാനിലെ പ്രമുഖ ബേക്കറി ഉൽപ്പന്നങ്ങൾ വിതരണം ചെയ്യുന്ന ഫലജ് അൽ ഷാമിൽ പ്രവർത്തിക്കുന്ന അൽ അൻസാബ് മോഡേൺ ബേക്കറി ഹാളിൽ വിപുലമായ ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചു. 


അൻസാബ്, അസൈബ, അമ്റാത്ത്, ഗോബ്റ ബ്രാഞ്ചുകളിൽ ജോലി ചെയ്യുന്ന വെത്യസ്ത രാജ്യങ്ങളിലെ 75 ഓളം തൊഴിലാളികളും, 20 ഓളം ഒമാനി സ്റ്റാഫും, ഒമാനിലെ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖ വെക്തിത്വങ്ങളും, സുഹൃത്തുക്കളും കുടുംബാംഗങ്ങളുമടക്കം 250 ലേറെ പേർ ഇഫ്താർ വിരുന്നിൽ പങ്കെടുത്തു. 


2012 മുതൽ എല്ലാ വർഷവും റമ്ദാനിലെ അവസാനത്തെ വെള്ളിയാഴ്ച്ച ഇഫ്താർ വിരുന്ന് നടത്തി വരുന്നു. നിസാർക്ക അടുക്കളയിൽ നിന്നും നാടൻ ശൈലിയിൽ ഉണ്ടാക്കിയ വിഭവ സമൃദ്ധമായ ഭക്ഷണങ്ങളും, വിവിദ അൽ അൻസാബ് ബേക്കറി ഉൽപ്പന്നങ്ങളും വിളമ്പി ഇഫ്താർ വിരുന്ന് ധന്യമാക്കി. 


അൽ അൻസാബ് മാനേജ്മെൻ്റ് പ്രതിനിധികളായ അനിൽ കുമാറും , പിങ്കു അനിൽ കുമാറും കുടുംബവും ചടങ്ങിന് നേതൃത്വം നൽകി പങ്കെടുത്ത എല്ലാവർക്കും ഹൃദ്യമായ നന്ദിയും രേഖപ്പെടുത്തി.

Follow us on :

More in Related News