Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ജനാധിപത്യ പ്രക്രിയയിൽ പ്രവാസികൾ സജീവമാകണം: അഹമ്മദ് പുന്നക്കൽ

15 Oct 2024 20:12 IST

- MOHAMED YASEEN

Share News :

മസ്‌കറ്റ്: രാജ്യത്തിന്റെ സുന്ദരമായ ജനാധിപത്യ പ്രക്രിയയിൽ പ്രവാസികൾ സജീവമാകണമെന്ന് യുഡിഎഫ് കോഴിക്കോട് ജില്ലാ കൺവീനർ അഹമ്മദ് പുന്നക്കൽ അഭ്യർത്ഥിച്ചു. 

പ്രവാസി വോട്ടവകാശം ചേർക്കുന്നതിലും വിനിയോഗിക്കുന്നതിലും പ്രവാസികൾ ശ്രദ്ധാലുക്കളാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പ്രവാസികളോട് അടക്കമുള്ള കേന്ദ്ര കേരള സർക്കാറുകളുടെ ജനവിരുദ്ധ നയത്തിനെതിരായി യുഡിഎഫ് നടത്തുന്ന ശക്തമായ പ്രക്ഷോഭത്തിനും പോരാട്ടത്തിനും പ്രവാസികളുടെ പൂർണ്ണ പിന്തുണയുണ്ടാകണമെന്നും മസ്‌കറ്റ് കോഴിക്കോട് ജില്ല കെഎംസിസി നൽകിയ സ്വീകരണത്തിൽ അദ്ദേഹം ആവശ്യപ്പെട്ടു. 

അഷ്റഫ് നാദാപുരം അധ്യക്ഷത വഹിച്ച ചടങ്ങ് കെഎംസിസി കേന്ദ്ര കമ്മിറ്റി സെക്രട്ടറി ഉസ്മാൻ പന്തല്ലൂർ ഉദ്ഘാടനം ചെയ്തു. മസ്കറ്റ് കെഎംസിസി കേന്ദ്രകമ്മിറ്റി ജനറൽ സെക്രട്ടറി റഹീം വറ്റല്ലൂർ, മുജീബ് കടലുണ്ടി, ഹമീദ് അമ്പലത്തിങ്ങൽ, ജലീൽ കൊട്ടാരം, അഷറഫ് പൊയിക്കര, ഖാലിദ് കുന്നുമ്മൽ, എന്നിവർ പ്രസംഗിച്ചു.

കോഴിക്കോട് ജില്ലാ കെഎംസിസിയുടെ ഉപഹാരം എം ടി അബൂബക്കർ വടകര അഹമ്മദ് പുന്നക്കലിന് നൽകി. നയിം വാണിമേൽ, മുജീബ് മുക്കം, അഹമ്മദ് വാണിമേൽ, അഷറഫ് വരിക്കോളി, റംഷാദ് താമരശ്ശേരി, ഡോക്ടർ റഹീം കളത്തിൽ, ഷാജഹാൻ നന്തി, അയ്യൂബ് പള്ളിയത്ത്, ഷാജഹാൻ തായാട്ട് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. അബൂബക്കർ പറമ്പത്ത് സ്വാഗതവും ടീ പി മജീദ് നന്ദിയും പറഞ്ഞു.


⭕⭕⭕⭕⭕⭕⭕⭕⭕

ഗൾഫ് വാർത്തകൾക്കായി  https://enlightmedia.in/news/category/gulf

ഗൾഫ് വാർത്തകളും, ജോലി ഒഴിവുകളും അറിയുന്നതിനായി വാട്സ്ആപ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/L0A5fecOrEXEg27R3RFc1a

https://www.facebook.com/MalayalamVarthakalNews?mibextid=kFxxJD

For: News & Advertisements +968 95210987 / +974 55374122

⭕⭕⭕⭕⭕⭕⭕⭕⭕

Follow us on :

More in Related News