Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഡല്‍ഹിയില്‍ വെച്ച് ലൈംഗികാതിക്രമം നേരിട്ടെന്ന് നടി തിലോത്തമ

29 Jul 2024 10:07 IST

Shafeek cn

Share News :

ബോളിവുഡില്‍ ആരാധകര്‍ ഏറെയുള്ള നടിയാണ് തിലോത്തമ ഷോം. താരത്തിന് ഡല്‍ഹിയില്‍ വെച്ച് നേരിടേണ്ടി വന്ന ലൈംഗികാതിക്രമത്തേക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് ഇപ്പോള്‍. ഹോട്ടര്‍ഫ്‌ലൈ എന്ന മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം തുറന്നു പറഞ്ഞിരിക്കുന്നത്.


‘ഡല്‍ഹിയില്‍ ബസ് കാത്തിരിക്കുകയായിരുന്നു. ആറ് പേരുമായി ഒരു കാര്‍ എന്റെ അടുത്ത് നിര്‍ത്തി, അവര്‍ കമ്മന്റ് അടിക്കാനും ശല്യം ചെയ്യാനും തുടങ്ങിയപ്പോള്‍ അവിടെ നിന്ന് അല്പം മാറി നിന്നു. സ്വയം സംരക്ഷിക്കാനുള്ള സ്വാഭാവിക പ്രതികരണമായിരുന്നു അത്. കാരണം ഓടിയാലോ മറ്റെന്തെങ്കിലും ചെയ്താലോ അവര്‍ക്ക് എളുപ്പത്തില്‍ പിടിക്കാന്‍ കഴിയും. ആ സമയം നിരവധി വാഹനങ്ങള്‍ക്ക് കൈ നീട്ടിയെങ്കിലും ഒന്നും നിര്‍ത്താതെ പോയി,’ തിലോത്തമ പറഞ്ഞു.


ഒടുവില്‍ മെഡിക്കല്‍ അടയാളമുള്ള ഒരു കാര്‍ നിര്‍ത്തുകയും മുന്‍ സീറ്റില്‍ ഇരിക്കുകയും ചെയ്തു. അദ്ദേഹം ഒരു ഡോക്ടറായതിനാല്‍ സുരക്ഷിതമായിരിക്കുമെന്ന് കരുതി. എന്നാല്‍ അയാള്‍ പാന്റ്സ് അഴിച്ച് തന്റെ കൈ ബലമായി പിടിക്കാന്‍ ശ്രമിച്ചു. പ്രാണരക്ഷാര്‍ത്ഥം അയാളെ അടിച്ചു. അയാള്‍ കാര്‍ നിര്‍ത്തി താരത്തെ പുറത്താക്കുകയാണ് ചെയ്തതെന്നാണ് തിലോത്ത പറയുന്നത്.

‘ത്രിഭുവന്‍ മിശ്ര: സി.എ ടോപ്പര്‍ എന്ന നെറ്റ്ഫ്‌ളിക്‌സ് പരമ്പരയിലാണ് തിലോത്തമ ഒടുവില്‍ വേഷമിട്ടത്. മാനവ് കൗള്‍ ആണ് സീരീസില്‍ മുഖ്യ വേഷത്തില്‍ എത്തിയത്. ജിതേന്ദ്ര കുമാര്‍ നായകനായ കോട്ട ഫാക്ടറിയിലും തിലോത്തമ മുഖ്യ വേഷത്തിലുണ്ട്.

Follow us on :

More in Related News