Tue Dec 12, 2023 10:56 PM 1ST
Location
Sign In
08 Dec 2024 16:39 IST
Share News :
വൈക്കം: പ്രശസ്ത സിനിമാ നടൻ ബാലയുടെ വൈക്കം നേരെ കടവിലുള്ള വീട്ടിൽ ഫോട്ടോ എടുക്കാൻ അതിക്രമിച്ച് കയറിയ യുവാക്കൾ സെക്യൂരിറ്റി ജീവനക്കാരനുമായി വാക്കേറ്റം.
കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. കാറിലെത്തിയ 6 അംഗ സംഘം അനുമതി കൂടാതെ ഗേറ്റ് തുറന്ന് അകത്ത് കടക്കുകയായിരുന്നു. വീട്ടിലെ സെക്യൂരിറ്റി ജീവനക്കാരൻ ഉടൻ ഓടിയെത്തി നടൻ വീട്ടിലില്ലെന്ന് അറിയിച്ചെങ്കിലും നടനുമൊത്ത് ഫോട്ടോ എടുക്കണമെന്ന് പറഞ്ഞ്
യുവാക്കൾ തർക്കിക്കുകയും സെക്യൂരിറ്റി ജീവനക്കാരനുമായി വാക്കേറ്റം നടത്തുകയായിരുന്നു. തുടർന്ന് കൂടുതൽ ആളുകൾ ഇവിടെ ക്ക് എത്തിയതോടെ യുവക്കൾ പോകുകയായിരുന്നു. എത്തിയവർ മദ്യലഹിയിലായിരുന്നുവെന്ന് പറയപ്പെടുന്നു. സംഭവവുമായി ബന്ധപ്പെട്ട് സിസിടിവി ദൃശ്യങ്ങൾ ഉൾപ്പടെ വൈക്കം പോലിസിൽ പരാതി നൽകി.
Follow us on :
Tags:
More in Related News
Please select your location.