Tue Dec 12, 2023 10:56 PM 1ST
Location
Sign In
04 Apr 2024 07:19 IST
Share News :
മലപ്പുറം: മലപ്പുറം മേലാറ്റൂരില്‍ ഓണ്‍ലൈൻ പ്ലാറ്റ്‌ഫോം വഴി വസ്ത്രം ഓർഡർ നല്‍കിയ യുവതിയെ പറ്റിച്ച് പണം തട്ടിയെടുത്തതായി പരാതി. മേലാറ്റൂർ ചോലക്കുളം സ്വദേശിനിയാണ് കഴിഞ്ഞദിവസം മേലാറ്റൂർ പൊലീസില്‍ പരാതി നല്‍കിയത്. യുവതിയുടെ ഫേസ്ബുക്ക് പേജില്‍ വന്ന പരസ്യത്തിന്റെ ലിങ്കിലൂടെ വെബ്സൈറ്റില്‍ കയറി ഇവർ ഒരു വസ്ത്രം ഓർഡർ ചെയ്തു. 1900 രൂപ പണമടച്ചാണ് ഇഷ്ടപ്പെട്ട വസ്ത്രം ഓർഡർ ചെയ്തത്. എന്നാല്‍ ആ പണമടക്കം 32,246 രൂപ നഷ്ടപ്പെട്ടതായാണ് പരാതി.
ഫേസ്ബുക്കില്‍ കണ്ട ലിങ്ക്
വഴി വസ്ത്രം ഓർഡർ ചെയ്തെങ്കിലും ദിവസങ്ങളായിട്ടും ഡ്രസ് എത്തിയില്ല. ഇതോടെ ഡെലിവറി ഡേറ്റ് കഴിഞ്ഞ് നാല് ദിവസത്തിന് ശേഷം യുവതി വെബ്സൈറ്റില്‍ കണ്ട കസ്റ്റമർ കെയർ നമ്പറിൽ വിളിച്ചെങ്കിലും ഓർഡർ ചെയ്ത സാധനം അയച്ചുതരാൻ സാധിക്കില്ലെന്ന് അറിയിച്ചു. എന്നാല്‍ യുവതി അടച്ച 1900 രൂപ തിരികെ നല്‍കാമെന്ന് കസ്റ്റമർ കെയർ എക്സിക്യൂട്ടീവ് യുവതിയെ വിശ്വസിപ്പിച്ചു.
പിന്നീട് ഇവർ അയച്ചുനല്‍കിയ ലിങ്കില്‍ കയറിയ യുവതി ഓണ്‍ലൈൻ കമ്പനി പറഞ്ഞതു പ്രകാരം പേര്, അഡ്രസ്, ഒ.ടി.പി എന്നിവ അയച്ചുകൊടുത്തതോടെയാണ് തട്ടിപ്പ് നടന്നത്. ഒടിപി നല്‍കിയതിന് പിന്നാലെ ബാങ്ക് അക്കൗണ്ടില്‍നിന്ന് പലതവണകളിലായി 30,346 രൂപയടക്കം 32,246 രൂപ നഷ്ടപ്പെടുകയായിരുന്നു. ഇതോടെയാണ് യുവതി താൻ പറ്റിക്കപ്പെട്ടന്ന് തിരിച്ചറിഞ്ഞത്. തുടർന്ന് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ കേസെടുത്തതായും അന്വേഷണം ആരംഭിച്ചതായും മേലാറ്റൂർ പൊലീസ് പറഞ്ഞു.
Follow us on :
Tags:
More in Related News
Please select your location.