Tue Dec 12, 2023 10:56 PM 1ST
Location
Sign In
30 Aug 2024 18:03 IST
Share News :
ഒറ്റപ്പാലം : ഒന്നര പവൻ മാല ബസ് യാത്രക്കിടെ പൊട്ടിച്ചെടുത്ത് രക്ഷപ്പെടാൻ ശ്രമിച്ച തമിഴ്നാട് സ്വദേശിനിയായ യുവതി പിടിയിൽ .
ദിണ്ടിഗൽ എൻ എസ് നഗർ സ്വദേശിനി സന്ധ്യ (27) യെയാണ് ഒറ്റപ്പാലം പോലീസ് അറസ്റ്റ് ചെയ്തത് . ഇന്ന് രാവിലെ ഒൻപതേ കാലിന് താലൂക്കാശുപത്രി സ്റ്റോപ്പിൽ വച്ചാണ് ഇവർ പിടിയിലായത് .ചെർപുളശേരിയിൽ നിന്നുള്ള സ്വകാര്യ ബസിൽ ഒറ്റപ്പാലത്തേക്കു യാത്ര ചെയ്ത പനമണ്ണ അമ്പലവട്ടം സ്വദേശിനി ശാരദയുടെ മാലയാണ് സന്ധ്യ മോഷ്ടിക്കാൻ ശ്രമിച്ചത് .ബസിലെ മറ്റു യാത്രക്കാരുടെ സഹായത്തോടെയാണ് പ്രതിയെ പിടി കൂടിയത്. ഇവർ സ്റ്റേഷനിൽ ആദ്യം നൽകിയ വിലാസം വ്യാജമായിരുന്നു. സന്ധ്യയുടെ പേരിൽ കോഴിക്കോട് , തൃശൂർ എന്നിവിടങ്ങളിൽ മാല മോഷണ കേസുകളുണ്ടെന്ന് ഒറ്റപ്പാലം പോലീസ് അറിയിച്ചു. ഉത്സവ കാലം കണക്കാക്കി മോഷ്ടാക്കളായ തമിഴ് യുവതികൾ എത്തിയിട്ടുണ്ടെന്നാണ് സംശയിക്കുന്നതെന്നും സംശയാസ്പദ സാഹചര്യങ്ങളിൽ ഇത്തരക്കാരെക്കുറിച്ച് സൂചന ലഭിക്കുന്ന പക്ഷം വിവരം അറിയിക്കണമെന്നും ഒറ്റപ്പാലം പ്രിൻസിപ്പിൾ എസ് ഐ അഭ്യർത്ഥിച്ചു.
Follow us on :
More in Related News
Please select your location.