Sat May 24, 2025 11:20 AM 1ST
Location
Sign In
11 Jun 2024 20:07 IST
Share News :
മെഡിസിന് സീറ്റ് വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസിൽ ഒരാൾ അറസ്റ്റിൽ
പറവൂർ: മെഡിസിന് സീറ്റ് വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസിൽ ഒരാളെ പറവൂർ പോലീസ് അറസ്റ്റ് ചെയ്തു.
മരട് ഷൺമുഖം റോഡിൽ ലോറൽസ് വീട്ടിൽ താമസിക്കുന്ന ആറ്റിങ്ങൽ ചിറയംകീഴ് പുളിയൻമൂട് അമ്പാടി കോളനി വീട്ടിൽ ഷൈൻ (44) അറസ്റ്റിലായത്.
കൈതാരം സ്വദേശിനിയായ പരാതിക്കാരിയുടെ മകൾക്ക് പ്രധാനമന്ത്രിയുടെ പാവപ്പെട്ടവർക്കുള്ള പദ്ധതിയുടെ ഭാഗമായി മൽദോവയിൽ എം.ബി.ബി.എസിന് സീറ്റ് തരപ്പടുത്തി നൽകാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണ് പണം തട്ടിയത്. പലതവണകളായി 305800 രൂപയാണ് ഷൈൻ കൈപ്പറ്റിയത് തുടർന്ന് പരാതിക്കാരിയുടെ മകൾക്ക് സീറ്റ് നൽകാതിരിക്കുകയായിരുന്നു. കേരളത്തിലെ വിവിധ പോലീസ് സ്റ്റേഷനുകളിലായി നിരവധി തട്ടിപ്പു കേസുകൾ ഇയാൾക്കെതിരെ രജിസ്റ്റർ ചെയ്തിട്ടുണ്ട്. അന്വേഷണ സംഘത്തിൽ ഇൻസ്പെക്ടർ അനീഷ് കരീം, എസ്.ഐ മാരായ കെ.യു.ഷൈൻ, എം.എം. മനോജ്, എസ്.സി.പി.ഒ മാരായ പി.കെ.ധനേഷ്, പി.എ. അനൂപ്, പി.കെ.ഷാനി, സി.പി.ഒ രജി എന്നിവരാണ് ഉണ്ടായിരുന്നത്.
Follow us on :
Tags:
More in Related News
Please select your location.