Tue Dec 12, 2023 10:56 PM 1ST
Location
Sign In
06 Feb 2025 21:05 IST
Share News :
- എം.ഉണ്ണി ചേക്കു '
മുക്കം:മലയോരത്തിന് 18 ഉത്സവ നാളുക ൾ സമ്മാനിക്കുന്ന കെ എം സി ടി "മുക്കം ഫെസ്റ്റ് 2025 " ന് മുക്കം അഗസ്ത്യൻ മുഴി ഇരുവഴിഞ്ഞിപ്പുഴയോരത്ത് വർണ്ണാഭമായ ഘോഷയാത്രയോടെ തുടക്കമായി.വിണ്ണിൽവർണ്ണചാരുതവിടർത്തിയ വെടികെട്ടിൻ്റെ അകമ്പടിയിൽ ലിൻ്റോ ജോസഫ് എം എൽ എ ഫെസ്റ്റിന് തിരിതെളിയിച്ചതോടെ നഗരം ഉത്സവ ലഹരിയിലേക്ക്. മുക്കം പുതിയ ബസ് സ്റ്റാൻ്റ് പരിസരത്ത് നിന്നാരംഭിച്ച ഘോഷ യാത്രയിൽ നീലേശ്വരം ഗവ. ഹയർ സെക്കൻഡറി സ്കൂൾ സ്റ്റുഡൻ്റ് പൊലീസ് കേഡറ്റുകളുടെ ബാൻ്റ് മേളം, പള്ളോട്ടി ഹിൽ സ്ക്കൂൾ വിദ്യാർഥികളുടെ സ്ക്കേറ്റിംഗ്,സൈക്കിൾ സവാരി,ഭരതനാട്യം, ചെണ്ട, ചേന്ദമംഗല്ലൂർ ഹയർ സെക്കണ്ടറിയുടെ കോൽകളി , വിവിധ വിദ്യാലയങ്ങളിലെ കാവടിയാട്ടം, ഒപ്പന, കരാട്ടെ, കുങ്ഫു , വെസ്റ്റ് മാമ്പറ്റയിലെ കരകാട്ടം, കെ ഡിറ്റി മാമ്പറ്റയുടെ ഡിജിറ്റൽ തംബോലം, വാദ്യകല സമിതിയുടെ വാദ്യമേള, നാടൻ കലാരൂപങ്ങൾ എന്നിവ അരങ്ങേറി യേപ്പാൾ മുക്കം നഗരവിഥികൾ ഉത്സവത്തിൻ്റെ ആവേശമാക്കി. നാല് മണിക്ക് തന്നെ വഴിയോരങ്ങളിൽ കാഴ്ച്ചക്കാർ തടിച്ച് കൂടിയിരുന്നു.മുക്കം, തിരുവമ്പാടി, കൂടരഞ്ഞി പഞ്ചായത്ത് കുടുംബശ്രീ സി ഡി എസുകൾ, മാമ്പറ്റ ഡോൺ ബോ സ്ക്കോ കോളേജ്, കാരശേരി വനിതാ സഹകരണ സംഘം,മുക്കം ഇ എം എസ് സഹകരണ ആശുപ ത്രി, മു ക്കം സ്പോർട്സ് അക്കാദ മി, മു ക്കം മാർഷ്യൽ ആർട്സ് അസോസിയേഷൻ എന്നിവയുടെ പ്രവർത്തകരും ജീവനക്കാരും ഘോഷയാത്രയിൽ അണിനിരന്നു.
ലിൻ്റോ ജോസഫ് എംഎൽഎ ,നഗരസഭ ചെയർമാൻ പി ടി ബാ ബു, തിരുവമ്പാടി പഞ്ചായത്ത് പ്രസിഡൻ്റ് ബിന്ദു ജോൺസൺ, ജില്ലാ പഞ്ചായത്ത് അംഗം ബോസ് ജേക്കബ്, മത്തായി ചാക്കോ പഠന ഗവേഷണ കേന്ദ്രം ടി വിശ്വനാഥൻ, വി കെ വിനോദ്. വി കുഞ്ഞാലി, കെ മോഹനൻ, ടി എം ജോസഫ്, അബ്ദുള്ളകുമാരനെല്ലൂർ , ഗോൾ ഡൻ ബഷീർ, വി പി ജമീല, കെ പി ചാന്ദ്നി, പ്രജിത പ്രദീപ്, ഇളമന ഹരിദാസ്, സി ടി ജയപ്രകാശ് എന്നിവർ നേതൃത്വം നൽകി.
മുൻവർഷങ്ങളിൽ വിത്യസ്ഥമായി വിപുലമായ പരിപാടികളാണ് മുക്കം ഫെസ്റ്റിൽ ഒരുക്കിയിരിക്കുന്നതെന്ന് മുക്കം നഗരസഭ ചെയർമാൻ പി.ടി. ബാബു എൻലൈറ്റ് ന്യൂസിനോട് പറഞ്ഞു.ഉദ്ഘാടന സമ്മേളനത്തിൽ നഗര സഭ ചെയർമാൻ പി ടി ബാബു അധ്യക്ഷത വഹിച്ചു. മത്തായി ചാക്കോ പഠന ഗവേഷണ കേന്ദ്രം ഡയരക്ടർ ടി. വിശ്വനാഥൻ മുഖ്യപ്രഭാഷണം നടത്തി. എം.ഡി വേദിക ഹൈ'ജാസ് , മൻസൂർ അലി , ബിന്ദു ജോൺസൺ, ആദർശ് ജോ
സഫ്, അലക്സ് തോമസ്സ്, ദിവ്യ ഷിബു, സുനിത രാജൻ, വി.പി ജമീല , ബോസ് ജേ
ക്കബ്,അഡ്വ.കെ.പി.ചാന്ദിനി, വികുഞ്ഞാലി,അബ്ദുല്ല കുമാരനല്ലൂർ, കെ.ടി. നളേശൻ, മോഹനൻ മാസ്റ്റർ, സിറാജുദ്ദിൻ തുടങ്ങിയവർ സംസാരിച്ചു. ജനറൽ കൺവീനർ വി കെ വിനോദ് സ്വാഗതവും വർക്കിങ് ചെയർമാൻ ടി പി രാജീവ് നന്ദിയും പറഞ്ഞു. ഹനാൻഷാ ലൈവ് പരിപാടിയും അരങ്ങേറി. മുക്കംഫെസ്റ്റ് ഈ മാസം 23 ന് സമാപിക്കും.
Follow us on :
Tags:
More in Related News
Please select your location.